കെ സി വേണുഗോപാല്‍/ എഎന്‍ഐ 
Kerala

നീതി പ്രതീക്ഷിച്ചു; ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ സി വേണു​ഗോപാൽ

ശിക്ഷിച്ചാലും ജയിലിൽ അടച്ചാലും പറയാനുള്ള കാര്യം പറയുമെന്ന് രാഹുൽ  ​ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്ന് വേണു​ഗോപാൽ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അപകീർത്തി പരാമർശത്തിൽ രാഹുൽ​ഗാന്ധിയുടെ അപ്പീൽ തള്ളിയ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. കേസിൽ നിയമപോരാട്ടം തുടരും. നിയമവശങ്ങൾ ആലോചിച്ച് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കെ സി വേണു​ഗോപാൽ പ്രതികരിച്ചു. 

വർത്തമാന കാല സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്. ​ഗുജറാത്തിലെ കോടതിയിൽ നിന്നും നീതി പ്രതീക്ഷിച്ച് കോൺ​ഗ്രസ് മുന്നോട്ടുപോയതാണ്. ഈ കേസിന്റെ മെറിറ്റ് എന്താണെന്ന് എല്ലാവർക്കും അറിയാം. കോൺ​ഗ്രസിന്റെ വാദങ്ങളും പൊതു സമൂഹത്തിന് മുന്നിലുണ്ട്. 

എന്തായാലും നീതിപീഠത്തിന്മേലുള്ള വിശ്വാസം പൂർണമായും അവസാനിപ്പിച്ചിട്ടില്ല. അർഹമായ നീതി കിട്ടിയിട്ടില്ല എന്നതാണ് സെഷൻസ് കോടതി വിധി വ്യക്തമാക്കുന്നതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഇതുകൊണ്ടൊന്നും ഭയപ്പെടുന്ന ആളല്ല രാഹുൽ​ഗാന്ധി. ശിക്ഷിച്ചാലും ജയിലിൽ അടച്ചാലും പറയാനുള്ള കാര്യം പറയുമെന്ന് രാഹുൽ  ​ഗാന്ധി വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ സി വേണു​ഗോപാൽ പ്രതികരിച്ചു. 

അപകീർത്തി പരാമർശത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ച ​സൂറത്ത് സിജെഎം കോടതി വിധിക്കെതിരെ രാഹുൽ ​ഗാന്ധി നൽകിയ അപ്പീലാണ് സൂറത്ത് സെഷൻസ് കോടതി തള്ളിയത്. രാഹുൽ കുറ്റക്കാരനാണെന്ന വിധി സെഷൻസ് കോടതി സ്റ്റേ ചെയ്തില്ല. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ എംപി സ്ഥാനത്തിന് രാഹുലിനുള്ള അയോ​ഗ്യത തുടരും. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഉത്തരവ്; ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന്റെ വൻ ഇടപെടൽ

യശസ്വി '0' ഔട്ട്; ദേവ്ദത്ത് ക്രീസില്‍, ലീഡ് 250 കടത്തി ഇന്ത്യ

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ ; ബന്ധു അറസ്റ്റില്‍

കോടതി ഉത്തരവ് ആവശ്യമില്ല, പൊലീസിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആക്‌സസ് ചെയ്യാം; അറിയാം പുതിയ ബാങ്കിങ് എവിഡന്‍സ് ബില്‍

'എനിക്ക് ശരിക്കും വിക്ക് ഉള്ളയാളാണ്, പണ്ട് ഫോൺ പോലും ചെയ്യാൻ പറ്റില്ലായിരുന്നു; അത് കുറച്ചുനാൾ കഴിയുമ്പോൾ അങ്ങ് മാറും'