ഇഡി റെയ്ഡിന് പിന്നാലെ പിണറായിയുടെ വീടിന് മുന്നില്‍ ഉണ്ടായ സംഘര്‍ഷം file
Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡ്: ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ഇഡി

സംഘര്‍ഷത്തില്‍ സിപിഎം നേതാക്കള്‍ കുറ്റക്കാരാണെന്നും ഇവരേയും പ്രതി ചേര്‍ക്കണമെന്നാണ് ഇഡിയുടെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇഡി. സെഷന്‍സ് കോടതിയിലെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കക്ഷി ചേരും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം നേതാക്കള്‍ കുറ്റക്കാരാണെന്നും ഇവരേയും പ്രതി ചേര്‍ക്കണമെന്നാണ് ഇഡിയുടെ ആവശ്യം.

ആസൂത്രിതമായ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെല്ലാം നേതാക്കളുടെ അറിവോടെയാണെന്നും പ്രകോപനം ഉണ്ടാക്കിയെന്നും ഇഡി ആരോപിക്കുന്നു. കേസില്‍ കക്ഷി ചേരാനുള്ള തെളിവ് ശേഖരിച്ചു തുടങ്ങി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെത്തിയ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.

Raid at Pinarayi's house: ED to join bail plea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ