ചേരാനെല്ലൂരില്‍ അപകടത്തില്‍പ്പെട്ട കാറും സ്‌കൂട്ടറും 
Kerala

ജഡ്ജിയുടെ ഫ്‌ലാറ്റില്‍ 7 മണിക്കൂറോളം നീണ്ട റെയ്ഡ്, ആഡംബര ബൈക്കും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു; ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിലേക്ക്

ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും, ഫ്‌ലാറ്റ് ജീവനക്കാരുടെ മൊഴികളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരന്‍ ഓടിച്ച വാഹം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ലാറ്റില്‍ നടന്ന പരിശോധന ഏഴു മണിക്കൂറോളം നീണ്ടു നിന്നു. രാത്രി ഒമ്പതുമണിയോടെ ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ നാലുമണിയോടെയാണ് അവസാനിച്ചത്. ആഡംബര ബൈക്കും ഡിജിറ്റല്‍ തെളിവുകളും കമ്പനിപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തു. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും, ഫ്‌ലാറ്റ് ജീവനക്കാരുടെ മൊഴികളും ശേഖരിച്ചിട്ടുണ്ട്.

അതേസമയം 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നും, ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. അപകടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ച പൊലീസുകാരനെതിരെയും, ജഡ്ജിക്കെതിരെയും കര്‍ശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. പണത്തിന്റെയും ഉന്നത സ്വാധീനത്തിന്റെയും പേരില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ളവർ ഇടപെട്ട് അന്വേഷണം ഉറപ്പുനൽകിയതിനെത്തുടർന്ന് കുടുംബം സമരം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. 2026 ഒക്ടോബർ 25-ന് പുലർച്ചെ എറണാകുളം ചേരാനല്ലൂരിൽ വെച്ച് ജയബാലകൃഷ്ണൻ (55) സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പ്രായപൂർത്തിയാകാത്ത (17 വയസ്സുള്ള) കുട്ടി ഓടിച്ച ബെൻസ് കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നത് അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. സംഭവത്തിൽ എഡിജിപി പി വിജയൻ ഇന്നലെ മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിലെത്തി വീട്ടുകാരുമായി സംസാരിച്ചിരുന്നു.

Raid conducted at judge's flat; luxury bike and digital evidence seized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത, അര്‍ണബ് കരതൊട്ടു, ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി, അതീവ ജാഗ്രത

ഒളിച്ചിരുന്നത് മലഞ്ചെരിവിലെ മുള്‍ക്കാട്ടില്‍, കുടക്കിയത് ഡ്രോണ്‍; തേനിയില്‍ ജയില്‍ ചാടിയ 13 പേര്‍ പിടിയില്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; ജാമ്യത്തെ എതിർത്ത് പൊലീസ്

പരീക്ഷാ ക്രമക്കേട്: പിഎസ് സി ചെയര്‍മാന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍

Today's Rashi Phalam October 28|ലഭിക്കേണ്ട പണം കൈവശമെത്തും; ദമ്പതികൾക്കിടയിൽ അകൽച്ച മാറും