പരീക്ഷാ ക്രമക്കേട്: പിഎസ് സി ചെയര്‍മാന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍

എന്ത് സൂത്രം കാണിച്ചാലും സത്യം പുറത്തുവരും എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു
PSC
പിഎസ് സി ചെയർമാൻ എം ആർ ബൈജു
Edited By:
Updated on: 
1 min read

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. രാവിലെ 11 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് ബൈജുവിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാര്‍, സ്റ്റാലി തോമസ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

PSC
ചേരാനെല്ലൂര്‍ അപകടം; പ്രതിയുടെ പിതാവായ ജഡ്ജിയുടെ വീട്ടില്‍ പൊലീസ് പരിശോധന; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

നേരത്തെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തില്ലെന്നായിരുന്നു പിഎസ് സി ചെയര്‍മാന്‍ എംആര്‍ ബൈജു പറഞ്ഞിരുന്നത്. മൊഴിയെടുക്കണമെങ്കില്‍ അന്വേ,ണ സംഘം പിഎസ് സി ആസ്ഥാനത്ത് എത്തണമെന്നും ബൈജു അഭിപ്രായപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍, അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെയും, പ്രധാനപ്പെട്ടവരെ ചോദ്യം ചെയ്യാത്തതിലും ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അന്വേഷണത്തെയോ ചോദ്യം ചെയ്യലിനെയോ കോടതി തടഞ്ഞിട്ടില്ലെന്നും, എന്തിനാണ് ഭായ്- ഭായ് കളിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. എന്ത് സൂത്രം കാണിച്ചാലും സത്യം പുറത്തുവരും എന്ന് വ്യക്തമാക്കിയ കോടതി, പിഎസ്സിയും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന തരത്തില്‍ ജനങ്ങള്‍ക്ക് തോന്നലുണ്ടാക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി കടുപ്പിച്ചത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 190-ലേറെ പരാതികളാണ് ലഭിച്ചിട്ടുള്ളത്.

PSC
പുലര്‍ച്ചെ യാത്രക്കിടെ സ്ലീപ്പര്‍ കോച്ചില്‍ കയറി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
PSC
'17കാരന്റെ ജാമ്യം റദ്ദാക്കണം; പൊലീസ് വേണ്ടതെല്ലാം ചെയ്തു; ഇനി ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടത്'
Summary

Exam Irregularity: PSC Chairman to Appear Before Crime Branch Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com