ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് റെയില്‍വേ 
Kerala

പുതുവത്സരം ആഘോഷിക്കാന്‍ കേരളത്തിലെത്താം; ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് റെയില്‍വേ

അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിസ്മസ് - ന്യൂ ഇയര്‍ കണക്കിലെടുത്ത് കേരളത്തിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ 28ന് പുറപ്പെടും. തിരിച്ചു തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് ഡിസംബര്‍ 31 നാണ്.

അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഉള്ളത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാലത്തെ യാത്രയ്ക്ക് കേരളത്തിലേക്ക് നേരത്തെ പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചിരുന്നു. അതിന് പുറമെയാണ് പുതിയ ട്രെയിന്‍ കൂടി അനുവദിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?