ഫയല്‍ ചിത്രം 
Kerala

തൃശൂരില്‍ കനത്ത മഴ; റെയില്‍പാളത്തില്‍ ആല്‍മരം വീണു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; നാലുപേര്‍ക്ക് വൈദ്യുതാഘാതമേറ്റു

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് പെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് റെയില്‍പാളത്തില്‍ ആല്‍മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ആലപ്പുഴ -കണ്ണൂര്‍ ഇന്റര്‍സിറ്റി വടക്കാഞ്ചേരിയില്‍ പിടിച്ചിട്ടു. 

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് പെയ്തത്. ചേലക്കരയിലും, മുള്ളൂര്‍ക്കരയിലും ദേശമംഗലം തുടങ്ങിയ സ്ഥലങ്ങൡ നിരവധി ഇടങ്ങളില്‍ മരം കടപുഴകി വീണിട്ടുണ്ട്. രണ്ട് വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നാലുപേര്‍ക്ക് വൈദ്യുതാഘാതമേറ്റു.

വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരത്തോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആല്‍മരം പതിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകള്‍ക്ക് മുകളിലേക്ക് ആല്‍ മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.പാഞ്ഞാളില്‍ പൈങ്കുളം സെന്ററില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. തിരുവഞ്ചിക്കുഴി ഭാഗത്ത് 3 വാഹനങ്ങള്‍ക്ക് മുകളിലൂടെയും മരം വീണു. സംഭവത്തില്‍ ആളപായമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും