തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഞായറാഴ്ച വരെ തിരുവനന്തപുരം മുതല് കോഴിക്കോട് വരെയുള്ള ജില്ലകളില് മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പില് പറയുന്നത്.
ഇന്ന് ഒന്പതു ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്, കാസര്ക്കോട ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഇല്ലാത്തത്.
നാളെയും മറ്റന്നാളും പാലക്കാട് ഒഴികെ, തിരുവനന്തപുരം മുതല് കോഴിക്കോട് വരെയുള്ള ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള് ഈ ജില്ലകള്ക്കു പുറമേ കണ്ണൂരിലും ജാഗ്രതാ നിര്ദേശമുണ്ട്.
സംസ്ഥാനത്ത് കാലവര്ഷം ഇക്കുറി നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 27ന് മണ്സൂണ് കേരളത്തില് എത്തുമെന്നാണ് കരുതുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates