3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഫയൽ
Kerala

ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത്.

ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാട്, മലപ്പുറം, വയനാട് യെല്ലോ മുന്നറിയിപ്പുള്ളത്. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

'ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട'; സീറ്റ് ലഭിക്കാത്തതിൽ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

പിണറായിക്കും ഭാര്യയ്ക്കും ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം; 78 സെ​ന്‍റ് ഭൂ​മി​; സത്യവാങ്മൂലം

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

SCROLL FOR NEXT