മഴ/ ഫയൽ ചിത്രം 
Kerala

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും; കടലാക്രമണത്തിന് സാധ്യത

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം മിതമായ ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം മിതമായ ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത. ഇടിമിന്നല്‍ അപകടകാരിയായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിന് മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍  സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി. ഇതിന്റെയെല്ലാം സ്വാധീനഫലമായി വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.

അതിനിടെ കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

സൗദിയിലേക്കുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണം; 17 വരെ വിമാനങ്ങള്‍ റദ്ദാക്കി

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

'എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ, അതൊന്നുമില്ല'; എസ് ജെ സൂര്യയെ പ്രശംസിച്ച് രജനികാന്ത്

നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ