kerala rain alert ഫയൽ
Kerala

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ എത്തുന്നു; ശനിയാഴ്ച മുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. ശനിയാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച വിവിധ ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കനത്തമഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

rain alert in kerala; yellow alert in districts from saturday onwards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

'കാലം മറുപടി നൽകും'; ടിവികെയുടെ ആരോപണത്തിന് മറുപടിയുമായി രജനികാന്ത്

മധുരം കഴിച്ചില്ലെങ്കിലും ഷു​ഗറു കൂടും; ഭക്ഷണം മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്ന 5 ഘടകങ്ങൾ

'ലാലേട്ടന് ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാമായിരുന്നു'; ഫാൻസ് ഫോട്ടോഷൂട്ടിന് പിന്നാലെ നടന് വിമർശനം

'പി കെ ശ്യാമള സാധാരണ വ്യക്തിയല്ല' ; ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

SCROLL FOR NEXT