പ്രതീകാത്മക ചിത്രം 
Kerala

ചക്രവാതച്ചുഴി ഇന്ന് രൂപപ്പെടും; കേരളത്തില്‍ ഇന്നും മഴ; ഇടിമിന്നല്‍ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമേറിയ കാറ്റും, ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമേറിയ കാറ്റും, ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. ഈ മാസം എട്ടാം തീയതി വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

ആന്‍ഡമാന്‍ കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സംഘര്‍ഷം രൂക്ഷം; ചിദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം'; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് മോദി; 'യുഎഇയ്ക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം'

'ഒരിക്കൽ ചിരിച്ചു തള്ളി, ഇന്ന് തൊപ്പി ഊരി മുട്ടുമടക്കി'; സഞ്ജുവിന്റെ പ്രകടനത്തിൽ സൂര്യയുടെ പ്രതികരണം

മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ സാധിക്കും, സൗഹൃദങ്ങൾ ഗുണകരമാകും

SCROLL FOR NEXT