Rain Kerala 
Kerala

മഴ കനക്കുന്നു, ഏഴു ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നു എന്നാണ് കാലാവസ്ഥ അറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. പരക്കെ കനത്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഏഴു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

നാളെയും മറ്റന്നാളും പരക്കെ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

നാളെ എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. മറ്റന്നാള്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നു എന്നാണ് കാലാവസ്ഥ അറിയിപ്പില്‍ പറയുന്നത്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Rains are intensifying in the state. Yellow alert has been issued in seven districts today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരാളെ ചവിട്ടിക്കൊന്നു, വാഹനങ്ങൾ കുത്തി മറിച്ചു, മണിക്കൂറുകളോളം നാട്ടുകാരെ 'വിറപ്പിച്ചു'; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; ​ഗ്യാസ് വില വർധനവിൽ സുരേഷ് ​ഗോപി

പിഎൻജി ഉള്ളവർക്ക് എൽപിജി ഇല്ല, ഗ്യാസിനും വേണം ഇനി ഒടിപി; പുതിയ വ്യവസ്ഥകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

വേനൽക്കാല രോ​ഗങ്ങൾ പിടിമുറുക്കി, വെള്ളം കുടി ശീലമാക്കാം, പ്രതിരോധം ഇങ്ങനെ

നെടുങ്കണ്ടം ഇരട്ടക്കൊല: പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; സജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്

SCROLL FOR NEXT