Rajeev Chandrasekhar  file
Kerala

'വത്തിക്കാനിൽ വേറെ മതത്തിലുള്ളയാൾക്ക് സെനറ്ററാകാൻ കഴിയുമോ?, മക്കയിൽ ഹിന്ദു ജനപ്രതിനിധിയാകുമോ?'

ബി ഗോപാലകൃഷ്ണൻ്റെ ചോദ്യത്തിൽ എന്താണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വിശ്വാസി ആയ ഒരു എംഎല്‍എ വന്നാൽ എന്താണ് പ്രശ്നം എന്നല്ലേ ഗോപാലകൃഷ്ണൻ ചോദിച്ചത്. ചിലരുടെ അഭിപ്രായം അത് വർഗീയ പ്രസംഗം ആണെന്നാണ്. ഗോപാലകൃഷ്ണൻ്റെ ചോദ്യത്തിൽ എന്താണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

മതമാണ് മതമാണ് പ്രശ്നം എന്ന് കെ എം ഷാജി പറയുന്നതിൽ തെറ്റില്ലേ?. ബിജെപി പറഞ്ഞാൽ അതു വർഗീയതയാകും. മറ്റാരെങ്കിലും മതമാണ് മതമാണ് പ്രശ്നം എന്ന് പറയുമ്പോൾ എന്താണ് ആരും ഒന്നും പറയാത്തത്. വത്തിക്കാനിൽ മറ്റൊരു മതത്തിൽപ്പെട്ടയാൾക്ക് സെനറ്ററാകാൻ കഴിയുമോ?,മക്കയിൽ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ?.വിശ്വാസി ആയ ഒരു എംഎല്‍എ വന്നാൽ എന്താണ് പ്രശ്നം എന്നല്ലേ ഗോപാലകൃഷ്ണൻ ചോദിച്ചത്.അതെങ്ങനെയാണ് വിദ്വേഷ പരാമര്‍ശമാകുന്നത്..'രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. അന്തർദേശീയ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു. ​ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ സിപിഎമ്മും കോൺ​ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

BJP state president Rajeev Chandrasekhar defended BJP leader B Gopalakrishnan's controversial statement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: നേതാക്കളുടെ കൂടിക്കാഴ്ച ഉടന്‍, തീരുമാനം ഇന്നു തന്നെ?

പഞ്ചാബിനെ വെട്ടി ഹൈദരാബാദ്; തുടർ ജയങ്ങളുമായി കൊല്‍ക്കത്ത... ആരെത്തും ഐപിഎല്‍ പ്ലേ ഓഫില്‍? സാധ്യതകള്‍ ഇങ്ങനെ

ദിവസവും ഒരു സ്ട്രോബറി കഴിച്ചാൽ ​ഗുണങ്ങളേറേ

ഹാന്റാവൈറസ് കോവിഡിന് സമാനമോ? വൈറസ് ബാധയിൽ ആശങ്കയോടെ ലോകം, ജാ​ഗ്രത പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

'ഇങ്ങനെയുള്ള പൊലീസുകാരുമുണ്ട്'; 26 വയസ്സിൽ എസ്ഐ ആകുന്നവരുടെ ജീവിതമാണ് 'ദൃഢ'മെന്ന് തിരക്കഥാകൃത്തുക്കള്‍

SCROLL FOR NEXT