Rajeev Chandrasekhar, V Muraleedharan Sabha TV
Kerala

അന്‍വര്‍ സാദത്ത് മന്ത്രിമാര്‍ക്കൊപ്പം, രാജീവ് ചന്ദ്രശേഖര്‍ പിന്‍നിരയിലേക്ക്, ഗോപകുമാര്‍ മുന്നില്‍; സഭയില്‍ സീറ്റുകളില്‍ മാറ്റം

മന്ത്രിമാരുടെ രണ്ടാം നിരയില്‍ മന്ത്രി ഒ ജെ ജനീഷിന് സമീപമാണ് അന്‍വര്‍ സാദത്തിന് സീറ്റ് നല്‍കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മാറ്റം. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍നിരയില്‍ ഇരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ പിന്‍നിരയിലേക്ക് മാറ്റി. പകരം ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി ബി ഗോപകുമാര്‍ മുന്‍നിരയിലെത്തി.

ആലുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്തിന് മന്ത്രിമാര്‍ക്കൊപ്പം സീറ്റ് അനുവദിച്ചു. സീനിയോറിറ്റി പരിഗണിച്ചാണ് നടപടി. ഭരണപക്ഷത്ത് മന്ത്രിമാരുടെ രണ്ടാം നിരയില്‍ മന്ത്രി ഒ ജെ ജനീഷിന് സമീപമാണ് അന്‍വര്‍ സാദത്തിന് സീറ്റ് നല്‍കിയിരിക്കുന്നത്.

എല്‍ഡിഎഫിലെ മൂന്നാമത്തെ കക്ഷിയായ ആര്‍ജെഡിയുടെ എംഎല്‍എ പി കെ പ്രവീണ്‍ കഴിഞ്ഞദിവസം പ്രതിപക്ഷ ബെഞ്ചിലെ രണ്ടാം നിരയിലാണ് ഇരുന്നത്. എന്നാല്‍ പ്രവീണ്‍ ഇനി മുന്‍നിരയിലേക്ക് മാറും. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിലേക്ക് മാറിയ ഒഴിവിലാണ് ആര്‍ജെഡി കക്ഷിനേതാവു കൂടിയായ പ്രവീണിനു മുന്‍നിര സീറ്റ് നല്‍കുന്നത്.

Rajeev Chandrasekhar moves to the back row, Gopakumar to front row; Seats change in Assembly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ആഗമന്‍: വിക്ഷേപണത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചു

കേരളത്തിന് ചരിത്ര നിമിഷം; വിഴിഞ്ഞത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

അലോഷ്യസ് സേവ്യറെ വേദിയിലേക്ക് ക്ഷണിച്ച് കൈകൊടുത്ത് സുധീരൻ; 'നിലപാടുകൾ ആർജ്ജവത്തോടെ പറയുന്ന നേതാവ്' എന്ന് പ്രശംസ

ആ അമ്മയും മകനും ഇനി നിങ്ങളുടെ തൊട്ടരികിലേക്ക്; 'ബാലൻ' ഒടിടി സ്ട്രീമിങ് തീയതി പുറത്ത്, എവിടെ കാണാം

ഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍, സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടി