നവകേരള 'രക്ഷാപ്രവർത്തനം': പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; 'ക്രൈം' നടന്നിട്ടുണ്ടെന്ന് കോടതി

പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കമുള്ള പൊലീസുകാരാണ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്
Alappuzha police attack
Alappuzha police attackഫയൽ
Edited By:
Updated on
1 min read

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച 'രക്ഷാപ്രവര്‍ത്തന'ത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. അപേക്ഷയിൽ കോടതി ഇന്നു തീരുമാനം പുറപ്പെടുവിച്ചേക്കും. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍ അടക്കമുള്ള പൊലീസുകാരാണ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.

Alappuzha police attack
ട്രെന്‍ഡ് മാറി, മദ്യത്തിന് ചിയേര്‍സ് പറഞ്ഞ് കൂടുതല്‍ മലയാളികള്‍; മദ്യപിച്ചു ചില്‍ ആവുന്നവര്‍ കൂടുന്നു

മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി വിധി പുറപ്പെടുവിക്കുന്നതു വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ക്രൈം ഉണ്ടല്ലോയെന്നും, അത്തരം കേസുകളില്‍ ജില്ലാ കോടതിക്ക് അറസ്റ്റ് തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍ അടക്കം അഞ്ചു പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് കോടതിക്ക് മുമ്പാകെ വന്നത്.

Alappuzha police attack
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ നിരോധനം

കേസിലെ ഒന്നും രണ്ടും പ്രതികള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നും, എന്നാല്‍ അപ്പോഴാണ് എസ്‌ഐടി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികള്‍ ഒളിവിലല്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അറസ്റ്റ് തടയാന്‍ ജില്ലാ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരസിക്കുകയായിരുന്നു.

Summary

Alappuzha police attack: anticipatory bail plea to be considered today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Alappuzha police attack
Alappuzha police attack
Alappuzha police attack
Alappuzha police attack
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com