രാജീവ് ചന്ദ്രശേഖര്‍ 
Kerala

സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ സര്‍ക്കാരിന് ബിജെപി പിന്തുണ, രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ കത്തിലൂടെ അറിയിച്ചതായും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്നത് മാറ്റി 'കേരളം' എന്നാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ പിന്തുണ തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചു.

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കുന്നതിനായി 2024 ജൂണില്‍ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ ബിജെപി അനുകൂലിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ കത്തിലൂടെ അറിയിച്ചതായും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ അറിയിച്ചു.

1,000 വര്‍ഷത്തെ പാരമ്പര്യവും പൈതൃകയും സംസ്‌കാരവും ഉള്‍കൊള്ളുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ പാരമ്പര്യവും ഭാഷാസംസ്‌കാരവും സംരക്ഷിക്കുന്ന നയമാണ് ബിജെപിക്കുള്ളത്. ഒരു 'വികസിത സുരക്ഷിത കേരളം' നിര്‍മ്മിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളൂം സന്നദ്ധരാകും എന്ന് താന്‍ കരുതുന്നതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മതാടിസ്ഥാനത്തില്‍ കൂടുതല്‍ ജില്ലകള്‍ വേണമെന്ന് പറയുന്ന പ്രവണതകള്‍ക്കെതിരെ നിന്നുകൊണ്ട് മലയാളികളുടെ ഭാവിയും അഭിവൃദ്ധിയും ഉറപ്പാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

Rajeev Chandrasekhar has asked Prime Minister Narendra Modi to intervene in renaming the State of Kerala as Keralam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുലിന്റെ പീഡനത്തിനിരയായ അതിജീവിതമാര്‍ ഇനിയുമുണ്ട്'; റിനിയെ ചോദ്യം ചെയ്യണം, മുഖ്യമന്ത്രിക്ക് പരാതി

'ഇത്തരം നിസാര കാര്യങ്ങളുമായി വരരുത്, പിഴ ചുമത്തും', പാര്‍ലമെന്റില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി

തിയറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തിവയ്ക്കും; 23ന് സിനിമാ പണിമുടക്ക്

ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി സൗദി അറേബ്യ

'ജനപങ്കാളിത്തത്തിലുള്ള ആശങ്ക; ആര് തടസ്സപ്പെടുത്തിയാലും തിരുനാവായയില്‍ മഹാമാഘ മഹോത്സവം നടത്തും'

SCROLL FOR NEXT