തിരുവനന്തപുരം: സമൂഹത്തില്‍ ജാതി വിവേചനം നിലനില്‍ക്കുന്നതായും സനാതന പരമ്പരയില്‍ ജാതിയില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ബ്രിട്ടീഷുകാരാണ് ജാതി കൊണ്ടുവന്നത്. ആദ്യ സെന്‍സസില്‍ ജാതി ഉപയോഗിച്ച് ആളുകളെ വേര്‍തിരിച്ചു. ഇത് ഭിന്നിപ്പിച്ചു ഭരിപ്പിക്കാന്‍ വേണ്ടിയാണെന്നും ജാതിക്കതീതമായി ജനങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ചരിത്രത്തില്‍ ജാതി എന്നൊന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഞാന്‍ ഇന്ന ജാതിയില്‍ പെടുന്നയാളെന്ന് പറയാന്‍ ആളുകള്‍ അഭിമാനിക്കുന്നു. ഹിന്ദു എന്നത് ഉയര്‍ന്ന ജാതിയാണ്. മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും ജാതി ഇല്ലാതാകണം. രാജ്യത്തെയും സമൂഹത്തെയും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മിഷനറിമാര്‍ നിരവധി അമ്പലങ്ങള്‍ തകര്‍ത്തു. സനാതന പരമ്പരയെ സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജാതി നോക്കാതെ തന്ത്രവിദ്യ നല്‍കുന്നത് വലിയ കാര്യം. ഇവിടെ ഒരു ജാതി മാത്രമേ ഉള്ളു. സമൂഹത്തില്‍ ജാതിയുടെ പേരിലുള്ള വേര്‍തിരിവ് ഇന്നും നിലനില്‍ക്കുന്നു. നമ്മുടെ ജോലിയുടെ പേരിലാണ് വര്‍ണം ഉണ്ടായത്. അവിടെ താഴ്ന്ന ജാതിയെന്നോ, ഉയര്‍ന്നത് എന്നോ വ്യത്യാസം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates