രമേശ് ചെന്നിത്തല 
Kerala

രമേശ് ചെന്നിത്തല ജയ് ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജിവച്ചു

കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജയ് ഹിന്ദ് ചാനല്‍ പ്രസിഡന്റ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രമേശ് ചെന്നിത്തല രാജിവച്ചു. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായതിന് പിന്നാലെയാണ് ചെന്നിത്തലയുടെ രാജി. 

രാജിക്ക് പിന്നാലെ കെപിസിസിക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താനുമാണ് തീരുമാനം. നിലവില്‍ കരുണാകര്‍ ഫൗണ്ടേഷന്‍ ഒഴികെയുള്ള 3 സ്ഥാപനങ്ങളിലായി 35 കോടിയുടെ ബാധ്യതയാണുള്ളത്. 

കെപിസിസി പ്രസിഡന്റായതുമുതല്‍ രമേശ് ചെന്നിത്തലയാണ് ഇതിന്റെ നേതൃസ്ഥാനത്ത് ഇരുന്നത്. വിഎം സുധീരനും മുല്ലപ്പള്ളിയും അധ്യക്ഷസ്ഥാനത്ത് ഇരുന്നപ്പോഴും ഇതിന്റെ ചുമതല വഹിച്ചത് രമേശ് ചെന്നിത്തലയായിരുന്നു. ഇവര്‍ രണ്ടുപേരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് തുടര്‍ന്നതെന്നായിരുന്നു രമേശ് ചെന്നിത്തല പറയുന്നത്.

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായതിന് പിന്നാലെയാണ് രമേശിന്റെ രാജി. ഇത് തികച്ചു സാങ്കേതികമാണ് എന്ന് ചെന്നിത്തലയുമായി അടുപ്പമുളളവര്‍ പയുന്നത്. കെപിസിസി പ്രസിഡന്റുമാരാണ് ഈ സ്ഥാനത്ത് തുടരേണ്ടതെന്നും ചെന്നിത്തല പറയുന്നു. അതേസമയം ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് സുധാകരനുമായി അടുത്ത്‌നില്‍ക്കുന്ന വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ 24നാണ് ചെന്നിത്തല രാജി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!