ചെന്നിത്തല 
Kerala

വിഡി സതീശനെ വെട്ടുമോ?; ചെന്നിത്തല നാളെ ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി എഐസിസി നിരീക്ഷകര്‍ നാളെ തിരുവനന്തപുരത്ത് വരാനിരിക്കെയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക് പോകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രമേശ് ചെന്നിത്തല നാളെ ഡല്‍ഹിയിലേക്ക്. രാവിലെ ആറരയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോകും. കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി എഐസിസി നിരീക്ഷകര്‍ നാളെ തിരുവനന്തപുരത്ത് വരാനിരിക്കെയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക് പോകുന്നത്. മഹാരാഷ്ട്രയുടെ പിസിസി ചര്‍ച്ചകള്‍ക്കായാണ് പോകുന്നതെന്നാണ് ചെന്നിത്തലയുടെ ഓഫീസ് അറിയിക്കുന്നത്. യാത് നേരത്തെ തീരുമാനിച്ചതാണെന്നുമാണ് വിശദീകരണം.

എഐസിസി ജനറല്‍ കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെയാണ് തുടരുന്നത്. പാര്‍ട്ടിയിലെ സീനിയോറിറ്റിയും ഭരണ പരിചയവും സാമുദായിക പിന്തുണയും തനിക്ക് ഉണ്ട് എന്നാണ് രമേശ് ചെന്നിത്തലയുടെ അവകാശവാദം. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ മുഴുവന്‍ അവകാശവും വിഡി സതീശനുമേല്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയമാണ് ഡല്‍ഹി യാത്രയുടെ ലക്ഷ്യമെന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Ramesh Chennithala to Delhi tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

ജിയോയും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് രംഗത്തേക്ക്; ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി നേരിട്ട് മത്സരിക്കും, ഇനി കോളുകള്‍ക്കിടയിലും എഐ അസിസ്റ്റന്റ്

തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 758 lottery result

ദിവസത്തിൽ 30 മിനിറ്റ് മാറ്റിവയ്ക്കാമോ? രോ​ഗങ്ങൾ ബാധിക്കില്ല, ഹൃദയാരോ​ഗ്യത്തിനും തലച്ചോറിനും ബെസ്റ്റാണ് ഈ വ്യായാമം