Prashob C Valsan, Ramesh Pisharody ഫെയ്സ്ബുക്ക്
Kerala

'അതിജീവിതയ്ക്കൊപ്പം', കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണം; രമേഷ് പിഷാരടി

അതോടൊപ്പം ഇടതുഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും പിഷാരടി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജോലി വാ​ഗ്ദാനം ചെയ്ത് പാലക്കാട് ന​ഗരസഭ കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. അതിനായി ഇവിടുത്തെ നിയമ സംവിധാനങ്ങൾ നടപടിയെടുക്കണമെന്നും അവരോടൊപ്പമാണ് താനെന്നും രമേഷ് പിഷാരടി പറഞ്ഞു. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും രമേഷ് പിഷാരടി പറഞ്ഞു.

അതോടൊപ്പം ഇടതുഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും പിഷാരടി പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ അനുഭവിച്ച പ്രശ്നങ്ങളും അടുത്ത 5 വർഷത്തേക്കുള്ള പ്രതീക്ഷകളുമാണ് വോട്ടു ചെയ്യുന്ന ജനങ്ങൾ പരിഗണിക്കുക എന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.

അതേസമയം യുവതിയുടെ പരാതിയിൽ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ എം പ്രശോഭിനെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. ലൈംഗിക പീഡനത്തിനും പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ആരംഭിച്ചു. പ്രശോഭിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് അറിയിച്ചിരുന്നു. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരു പറ‍ഞ്ഞും പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നു പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

Ramesh Pisharody reacts on Palakkad councillor over sexual assault complaint.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യ ബലപരീക്ഷണത്തില്‍ യുഡിഎഫിന് തിരിച്ചടി, നേട്ടമുണ്ടാക്കി എല്‍ഡിഎഫ്; രണ്ട് എംഎല്‍എമാരുടെ സീറ്റ് പിടിച്ചെടുത്തു

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം: ചേലക്കരയിൽ അട്ടിമറി വിജയം; ചാലക്കുടിയും വടക്കാഞ്ചേരിയും നിലനിർത്തി

അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകള്‍ ?

'ക്ഷമിക്കണം, ഒരുനാള്‍ ഒരുമിച്ച് അഭിനയിക്കണം'; ഇനാരിറ്റു സിനിമ 'തട്ടിയെടുത്തതില്‍' ഫഹദിനോട് റിസ് അഹമ്മദ്

ചക്രവാതച്ചുഴി: നാളെ മുതല്‍ നാലുദിവസം ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്