Rahul Mamkootathil ഫയൽ
Kerala

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസ്. ഡിസംബര്‍ 2 ാം തിയതി ഇ-മെയിലിലൂടെ ഉന്നയിച്ച പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി. പുതിയ കേസില്‍ പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തും.

രാഹുല്‍ ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നാണ് 23 കാരി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. സാമൂഹിക മാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടത്. കുടുംബത്തിന്റെ അനുമതിയോടെ വിവാഹത്തിന് തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തുടര്‍ന്ന് സംസ്ഥാനത്തിന് വെളിയിലുള്ള തന്നെ കേരളത്തിലേക്ക് വിളിച്ചുവരുത്തി. നേരിട്ട് പരിചയപ്പെടാന്‍ എന്ന് പറഞ്ഞ് ഹോം സ്റ്റേയില്‍ എത്തിച്ചു. തുടര്‍ന്ന് ഹോം സ്റ്റേയില്‍ വച്ചായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.

പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റ സുഹൃത്തായ ഫെനി നൈനാന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്നാണ് തന്നെ ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. മരുന്ന് നല്‍കിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു.

Rape: Another case filed against Rahul Mamkoottathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം'

'സുമതി വളവിന്' മുരളിയ്ക്ക് ചെലവായത് '20 കോടി', സിനിമ കണ്ടപ്പോള്‍ തലയില്‍ കൈ വച്ചുപോയി: വേണു കുന്നപ്പിള്ളി

സ്വര്‍ണവില റിവേഴ്‌സില്‍; ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു, 1,13,000ല്‍ താഴെ

കൽപ്പാക്കം ആണവ നിലയത്തിന്റെ സിഎംഡിയായി മലയാളി; സുരേഷ് ബാബു ചുമതലയേറ്റു

ചാരമായാലും മണം പിടിച്ചു കണ്ടെത്തും, ദുരന്തഭൂമിയിൽ കാണാതായവരെ തേടി മർഫിയും മായയും ഏയ്ഞ്ചലും

SCROLL FOR NEXT