ഫയല്‍ ചിത്രം 
Kerala

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതി; സിപിഎം നേതാക്കള്‍ക്ക് എതിരെ കേസ്, പുറത്താക്കിയെന്ന് പാര്‍ട്ടി

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: വടകരയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍കക്ക് എതിരെ ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ പീഡിപ്പിച്ചെന്ന് കേസ്. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്‌ഐ പതിയാരക്കര മേഖല സെക്രട്ടറി ടി പി ലീജീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതിനുപിന്നാലെ ഇവരെ രണ്ടു പേരെയും പാര്‍ട്ടി പുറത്താക്കി.

ഭര്‍ത്താവും 2 മക്കളുമുള്ള യുവതിയാണ് പരാതിക്കാരി. മൂന്നു മാസം മുന്‍പ് ബാബുരാജ് വീടിന്റെ വാതില്‍ തകര്‍ത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. അതിനു ശേഷം പല പ്രാവശ്യം ഭര്‍ത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു.

പിന്നീട് തനിക്കു വഴങ്ങിയില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ പുറത്താക്കാക്കുമെന്നു പറഞ്ഞ് ലിജീഷും ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. തനിക്ക് സംരക്ഷണം നല്‍കണമെന്നും പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് യുവതി പരാതി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന