സിദ്ദിഖ് ഫയല്‍
Kerala

സിദ്ദിഖിനെതിരായ പീഡനക്കേസ്: നടന്നത് ക്രൂര ബലാത്സംഗമെന്ന് നടി, മസ്‌കറ്റ് ഹോട്ടലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും; രഹസ്യ മൊഴി നാളെ

മൊഴിയെടുപ്പിന് ശേഷം നടിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിനിമാ നടന്‍ സിദ്ദിഖ് പീഡിപ്പിച്ചെന്ന യുവനടിയുടെ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ക്രൂരമായ ബലാത്സംഗം നടന്നുവെന്ന് നടിയുടെ മൊഴിയില്‍ പറയുന്നു. സംഭവം നടന്നെന്ന് പറയുന്ന സ്ഥലമായ മസ്‌കറ്റ് ഹോട്ടലിനോട് വിവരങ്ങള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. നടിയുടെ രഹസ്യമൊഴി നാളെ തിരുവനന്തപുരം കോടതിയിലെ വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. മൊഴിയെടുപ്പിന് ശേഷം നടിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.

മാധ്യമങ്ങള്‍ക്ക് മുമ്പ് നടി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഗുരുതരമായ കാര്യങ്ങളാണ് മൊഴിയിലുള്ളതെന്നാണ് വിവരം.

യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്ഐആര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടി വെളിപ്പെടുത്തിയിരുന്നത്. യുവനടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT