Rapper Vedan's performance during his show: Case filed against fan file, screen grab
Kerala

റാപ്പര്‍ വേടന്റെ ഷോയ്ക്കിടെ അഭ്യാസ പ്രകടനം: ആരാധകനെതിരെ കേസ്

ഹാപ്പിനസ് ഫെസ്റ്റിന്റെ സമാപന പരിപാടിയുടെ ഭാഗമായി ആന്തൂര്‍ നഗരസഭയുടെ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: റാപ്പര്‍ വേടന്റെ പരിപാടിക്കിടെ ധര്‍മ്മശാല ആന്തൂര്‍ നഗരസഭ സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ച ഉദയഗിരി സ്വദേശിയുടെ പേരില്‍ പൊലീസ് കേസെടുത്തു. ഉദയഗിരി അരിവിളഞ്ഞപൊയിലിലെ പുതുപ്പറമ്പില്‍ സാബു ഡൊമിനിക്കിന്റെ(59)പേരിലാണ് കേസെടുത്തത്. വ്യാഴാഴ്ച്ച രാത്രി 9.45 നായിരുന്നു സംഭവം.

ഹാപ്പിനസ് ഫെസ്റ്റിന്റെ സമാപന പരിപാടിയുടെ ഭാഗമായി ആന്തൂര്‍ നഗരസഭയുടെ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ആയിരക്കണക്കിനാളുകളാണ് വേടന്റെ പരിപാടി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്. ഇതിനിടയിലാണ് സാബു ഡൊമിനിക്ക് ഫ്ളഡ്ലൈറ്റ് ഘടിപ്പിച്ച തൂണിലേക്ക് വലിഞ്ഞുകയറിയത്. ഇതോടെ പ്രേക്ഷകരും വേടനും ഒരുപോലെ പരിഭ്രാന്തിയിലായി. പരിപാടി നിര്‍ത്തിയ വേടന്‍ ചേട്ടാ താഴെ ഇറങ്ങൂവെന്ന് മൈക്കിലൂടെ അഭ്യര്‍ത്ഥിച്ചതൊന്നും സാബു ചെവിക്കൊണ്ടില്ല. മുകളിലേക്ക് കയറി ലൈറ്റിന് സമീപം വരെയെത്തി അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയതോടെ അധികൃതര്‍ തൂണിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതോടെ പൊലീസും സ്ഥലത്തെത്തി.

നിരവധി തവണ വേടനും നാട്ടുകാരും പൊലീസും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഒടുവില്‍ സാബു താഴെയിറങ്ങി.പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കി.

സാബുവിന്റെ അഭ്യാസപ്രകടനങ്ങള്‍ കാരണം അരമണിക്കൂറോളം വേടന്റെ പരിപാടി നിര്‍ത്തിവെക്കേണ്ടിവന്നു. ഇയാള്‍ മദ്യ ലഹരിയിലാണോ സാഹസത്തിന് മുതിര്‍ന്നതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നുവെങ്കിലും മദ്യപിച്ചില്ലെന്ന് പരിശോധനയില്‍ തെളിയുകയായിരുന്നു. വേടന്റെ പാട്ടിന്റെ ത്രില്ലില്‍ ജനങ്ങള്‍ക്ക് ഹരം കൂട്ടാന്‍ കയറിയതാണെന്നാണ് സാബു പൊലീസിന് നല്‍കിയ മൊഴി.

വേടന്റെ പരിപാടിക്കിടെ ആന്തൂര്‍ നഗരസഭ സ്റ്റേഡിയ ത്തിലെ കുറ്റന്‍ ഫ്‌ളഡ്ലൈറ്റിന് മുകളില്‍ മധ്യവയസ്‌കന്‍ കയറിയത് പൊലീസിന്റെ സുരക്ഷാ വീഴ്ച്ചയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഉദയഗിരി അരിവിളഞ്ഞപൊയില്‍ സ്വദേശിയും മരംമുറി തൊഴിലാളിയുമായ പുതുപ്പറമ്പില്‍ സാബു ഡൊമിനിക്കാണ് (59) 35 അടി യോളം ഉയരമുള്ള വിളക്കിന് മുകളില്‍ കയറി അഭ്യാസപ്രകടനം നടത്തിയത്. വന്‍ ജനത്തിരക്കിനിടെ വ്യാഴാഴ്ച്ച രാത്രി 9.45 ഓടെ ഇയാള്‍ തൂണില്‍ വലിഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് ഏണിപ്പടി പോലുള്ള ഭാഗം വഴി ഏറ്റവും മുകളില്‍ കയറി നില്‍ക്കുകയും ചെയ്തു. കൈവീശുകയും നൃത്തം ചവിട്ടുകയും ചെയ്തത് ആശങ്കപടര്‍ത്തി.

മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നടന്‍ വിജയ്യുടെ പരിപാടിക്കിടയിലും സമാനസംഭവം അരങ്ങേറിയിരുന്നു. അന്ന് വിജയ് പറഞ്ഞ 'തമ്പികിളെ ഇറങ്ങപ്പാ' എന്ന ഡയലോഗ് ഉള്‍പ്പെടെ പറഞ്ഞ് വേടന്‍ ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടു. അഞ്ച് മിനിറ്റോളം ഗാനമേള നിര്‍ത്തിവെക്കുകയും ചെയ്തു. ഇതോടെയാണ് സാബുമോന്‍ ഇറങ്ങാന്‍ തയ്യാറായത്. ഇറങ്ങുമ്പോള്‍ കൈകള്‍ വിട്ട് കാലില്‍ തൂങ്ങിയും ഇയാള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി. പിന്നീട് തൂണ്‍വഴി ഊര്‍ന്നിറങ്ങുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ മരങ്ങളില്‍ കയറി പരിചയമുള്ള ആളാണ് സാബുമോന്‍. തുടര്‍ന്ന് തളിപ്പറമ്പ എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് ശല്യമുണ്ടാകും വിധം പെരുമാറിയതിന് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിട്ടയച്ചു.

Rapper Vedan's performance during his show: Case filed against fan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആതവനാട് അപകടം: ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ക്ലീനര്‍ മരിച്ചു

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി 21 മുതൽ അപേക്ഷിക്കാം; മികച്ച വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് അക്കാദമി സ്കോളർഷിപ്പ് ലഭിക്കും

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായക നീക്കവുമായി കേന്ദ്രം

'പകര ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല'; നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീംകോടതി

വെള്ളിക്കട്ടികൾ വാങ്ങാൻ ആഗ്രഹമുണ്ടോ? 100 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ബാറുകൾ എമിറേറ്റ്സ് എൻബിഡിയിൽ നിന്നും വാങ്ങാം

SCROLL FOR NEXT