മരിച്ച മൂന്ന് വയസുകാരന്‍ റസിന്‍ഷാ 
Kerala

വലിച്ചെറിഞ്ഞ എലിവിഷ ട്യൂബിലെ പേസ്റ്റ് വായില്‍ തേച്ചു; മൂന്നു വയസുകാരന്‍ മരിച്ചു

വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റ് എടുത്ത് വായില്‍ തേയ്ക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അബദ്ധത്തില്‍ എലിവിഷം കഴിച്ച മൂന്ന് വയസുകാരന്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അന്‍സാറിന്റെ മകന്‍ റസിന്‍ ഷായാണ് മരിച്ചത്. 

വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റ് എടുത്ത് വായില്‍ തേയ്ക്കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മംഗളുരുവില്‍ ടൂത്ത് പോസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച 17കാരിയും മരിച്ചിരുന്നു. ഫെബ്രുവരി 14 നാണ് ടൂത്ത് പേസ്റ്റിന് പകരം എലിവിഷം കൊണ്ട് ശ്രവ്യ പല്ലുതേച്ചത്. അബദ്ധം മനസ്സിലാക്കി വെള്ളം ഉപയോഗിച്ച് വായ കഴുകുകയും ചെയ്തു. പിറ്റേന്ന് പ്രശ്‌നമൊന്നും ഉണ്ടായില്ലെങ്കിലും 17ന് വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT