പ്രതീകാത്മക ചിത്രം 
Kerala

റേഷൻ വിതരണം ഇന്നത്തേക്കു കൂടി നീട്ടി; പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഐടി മിഷന് നിർദേശം

റേഷൻ വിതരണം ഇന്നത്തേക്കു കൂടി നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇ പോസ് മെഷീന്റെ തകരാർ കാരണം റേഷൻ വിതരണം തടസപ്പെട്ടതിനാൽ ജൂൺ മാസത്തിലെ വിതരണം ഇന്നത്തേക്കു കൂടി നീട്ടി. നിരവധി ആളുകൾക്ക് ഇനിയും റേഷൻ കിട്ടാനുണ്ടെന്നതിനാലാണ് റേഷൻ വിതണം ഇന്നത്തെക്ക് കൂടി നീട്ടിയത്. ഇന്നലെ 9.38 പേരാണ് റേഷൻ വാങ്ങിയത്. കണക്ക് അനുസരിച്ച് 93.65 ലക്ഷം കാർഡുടമകളിൽ 74.65 ലക്ഷം പേർക്കാണ് ജൂൺ മാസത്തിലെ റേഷൻ കിട്ടിയത്. 

ഇ പോസ് സംവിധാനത്തിൽ ആധാർ വിവരങ്ങൾ പരിശോധിക്കുന്നതിന്റെ വേ​ഗം കുറഞ്ഞതാണ് പ്രശ്നമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു. പരാതികൾ പരിഹരിക്കാൻ ഐടി മിഷന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. മെഷീന്‍ തകരാറായതിനെ തുടര്‍ന്ന് മാസസാവസാനം റേഷന്‍ വാങ്ങാനെത്തിയവര്‍ പ്രതിസന്ധിയിലായിരുന്നു. ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ പറയുന്നത്. 

കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്നം നേരിടുന്നുണ്ട്.  റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്ന് റേഷന്‍ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. 2017 മുതലാണ് സംസ്ഥാനത്ത് ഇ പോസ് സംവിധാനം വഴി റേഷന്‍ വിതരണം ആരംഭിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

തർക്കത്തിനിടെ പിടിച്ച് തള്ളി, അനുജൻ കൊല്ലപ്പെട്ടു; സഹോദരൻ ഒളിവിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

SCROLL FOR NEXT