പ്രതീകാത്മക ചിത്രം 
Kerala

ഇ പോസ് തകരാര്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി

ഉച്ചയ്ക്കകം തകരാര്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് സംവിധാനത്തിലെ തകരാര്‍മൂലമാണ് വിതരണം മുടങ്ങിയത്. ഉച്ചയ്ക്കകം തകരാര്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

നേരത്തെ സര്‍വര്‍ തകരാര്‍ കാരണം രണ്ട് ദിവസം റേഷന്‍ കടകള്‍ അടച്ചിട്ടിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷമാണ് കട തുറക്കാന്‍ വ്യാപാരികള്‍ തയ്യാറായത്. 

ഏപ്രില്‍ മാസം മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും മഞ്ഞ കാര്‍ഡുടമകള്‍ 97 ശതമാനവും പിങ്ക് കാര്‍ഡുടമകള്‍ 93 ശതമാനവും റേഷന്‍ വിഹിതം കൈപ്പറ്റി. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് 5 വരെ നീട്ടുകയും മെയ് മാസത്തെ റേഷന്‍ വിതരണം മെയ് 6നാണ് ആരംഭിക്കുകയും ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

‌സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT