ഫയല്‍ ചിത്രം 
Kerala

റേഷൻ കടകൾ ഇന്ന് തുറക്കും, ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും

സംസ്ഥാനത്ത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണം അവധിക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കും. സൗജന്യ ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും. സംസ്ഥാനത്ത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്. 

കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്. വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേർ വാങ്ങാനുണ്ട്. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് ഓണക്കിറ്റ് വിതരണത്തിന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് വിലക്ക് നീക്കിയത്.  അതിനാൽ 1210 പേർക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ.

സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT