ഫയൽ ചിത്രം 
Kerala

'ലീന പോളിനെ ഭീഷണിപ്പെടുത്തി, വെടിവെപ്പ് നടത്താന്‍ ആളെ ഏർപ്പാട് ചെയ്തത് താനല്ല'; കുറ്റം സമ്മതിച്ച് രവി പൂജാരി

ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂർ, കാസർഗോഡ് സംഘമെന്നും മൊഴിയിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരി കുറ്റം സമ്മതിച്ചു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതായി രവി പൂജാരി സമ്മതിച്ചു. എന്നാൽ വെടിവെപ്പ് നടത്താന്‍ ആളെ ഏർപ്പാട് ചെയ്തത് താനല്ലെന്നാണ് രവി പൂജാരിയുടെ മൊഴി. ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂർ, കാസർഗോഡ് സംഘമെന്നും മൊഴിയിലുണ്ട്. 

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ബെം​ഗളൂർ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇന്നലെ രാത്രിയാണ് രവി പൂജാരിയെ കൊച്ചിയിലെത്തിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെ എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ പ്രതിയെ ഹാജരാക്കി. ഈ മാസം എട്ടാം തിയതി വരെയാണ് അന്വേഷണ സംഘത്തിന് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്.

2018 ഡിസംബർ 15 നാണ് നടി ലീന മരിയ പോളിന്‍റെ കൊച്ചി കടവന്ത്രയിലെ പാർലറിൽ വെടിവെപ്പുണ്ടായത്. നടിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ പെരുമ്പാവൂരിലെ ക്വട്ടേഷൻ സംഘം രവി പൂജാരിയെ സമീപിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT