പ്രതീകാത്മക ചിത്രം 
Kerala

പുതുക്കിയ ആരാധനാക്രമം; പള്ളികളില്‍ ഇടയലേഖനം വായിക്കുന്നു; ഇടയലേഖനം കത്തിച്ചും അള്‍ത്താരയില്‍ കയറിയും പ്രതിഷേധം

ഇടയലേഖനത്തിന്റെ പകര്‍പ്പ് ഒരു വിഭാഗം വിശ്വാസികള്‍ കത്തിച്ചു. ഇടയലേഖനം വായിക്കുന്നതില്‍ നിന്ന് വൈദികനെ തടഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുര്‍ബാന ഏകീകരിക്കല്‍ തീരുമാനത്തില്‍ പള്ളികളില്‍ ഇടയലേഖനം വായിക്കുന്നു. ആരാധനാക്രമത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മാര്‍പ്പാപ്പയാണെന്നും ഇതില്‍ മാറ്റം വരുത്താന്‍ സിനഡിന് സാധിക്കില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു. 

വിയോജന സ്വരങ്ങള്‍ വരാതെ വൈദികര്‍ ശ്രദ്ധിക്കണം എന്നും ഇടയലേഖനത്തിലുണ്ട്. അതേസമയം ഇടയലേഖനം വായിക്കുന്നതിന് ഇടയില്‍ പള്ളിയില്‍ പ്രതിഷേധമുണ്ടായി. ആലുവ പ്രസന്നപുരം പള്ളിയിലാണ് പ്രതിഷേധമുണ്ടായത്. ഇടയലേഖനത്തിന്റെ പകര്‍പ്പ് ഒരു വിഭാഗം വിശ്വാസികള്‍ കത്തിച്ചു. ഇടയലേഖനം വായിക്കുന്നതില്‍ നിന്ന് വൈദികനെ തടഞ്ഞു. അള്‍ത്താരയില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തു.

എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരുടെ പളളികളിൽ സർക്കുലർ വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരുടെ പളളികളിൽ സർക്കുലർ വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികരും സർക്കുലർ വായിക്കില്ലെന്നാണ് സൂചന. സിനഡ് തീരുമാനത്തിനെതിരെ ഔദ്യോഗികമായി സിനഡിന് പരാതി നൽകിയ സാഹചര്യത്തിൽ ഇടയലേഖനം വായിക്കേണ്ടതില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്‍റെ നിലപാട്. 

സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരിക്കാനുള്ള സിനഡിന്റെ തീരുമാനത്തിന് എതിരെ എറണാകുളം അങ്കമാലി അതിരൂപതകളില്‍ നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കുര്‍ബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്താനാണ് തീരുമാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം