ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

നാട്ടിക സെന്ററിന് സമീപം പുലർച്ചെ രണ്ട് മണിയോടെ അപകടം
Nattika Road Accident Tanker Lorry
Nattika Road Accident Tanker Lorry
Edited By:
Updated on
1 min read

ദേശീയപാതയിൽ കേടായി കിടന്ന തടി ലോറിയുടെ പിന്നിലേക്ക് ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവറായ കണ്ണൂർ സ്വദേശി സിദ്ദീഖിന്റെ കാലിനാണ് സാരമായ പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദേശീയപാതയിൽ നാട്ടിക സെന്ററിന് സമീപമായിരുന്നു അപകടം.

Nattika Road Accident Tanker Lorry
ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സാങ്കേതിക തകരാറിനെ തുടർന്ന് പാതയോരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന തടി ലോറിയുടെ പിന്നിലേക്ക് അമിതവേഗതയിൽ എത്തിയ ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ മുൻഭാഗവും ഡ്രൈവിംഗ് കാബിനും പൂർണ്ണമായി തകർന്നു. കാബിൻ ഉള്ളിലേക്ക് ഞെരുങ്ങി അമർന്നതോടെ സ്റ്റിയറിംഗിനും സീറ്റിനും ഇടയിൽ സിദ്ദീഖ് കാലുകൾ കുടുങ്ങിയ നിലയിലായി.

Nattika Road Accident Tanker Lorry
ചാലക്കുടിയുടെ വ്യാവസായിക ചരിത്രം വിസ്മൃതിയിലേക്ക്; പൂട്ടുവീഴാതെ ഇന്നും പുകയുന്നു നായരങ്ങാടിയിലെ 'അടയ്ക്കാ പന്തൽ'

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടിക പൊലീസും ഫയർഫോഴ്‌സ് സംഘവും ചേർന്ന് ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കട്ടറുകൾ ഉപയോഗിച്ച് കാബിന്റെ തകർന്ന ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ് രക്തം വാർന്ന നിലയിലായിരുന്ന ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ ഇദ്ദേഹത്തെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Nattika Road Accident Tanker Lorry
പാലിലോ വെള്ളത്തിലോ ഒരൊറ്റ ക്യൂബ്; നിമിഷങ്ങൾക്കകം കൊതിപ്പിക്കുന്ന കാപ്പി റെഡി: ഇടുക്കിയിൽ നിന്ന് വിപണി പിടിക്കാൻ 'കോഫി ക്യൂബ്'
Nattika Road Accident Tanker Lorry
ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ
Summary

A catastrophic road accident unfolded in the early hours along the National Highway near Nattika Center in Thrissur district when a speeding tanker lorry rammed violently into the rear of a breakdown-hit timber truck parked along the roadside

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com