രാജേഷ്, അഖില്‍ സജീവ്/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

നിയമനക്കോഴ തട്ടിപ്പ് കേസ്; അഖില്‍ സജീവിന്റെ കൂട്ടാളി യുവമോര്‍ച്ച നേതാവ് ഒളിവിൽ

രാജേഷ് ഓമല്ലൂര്‍ സ്വദേശിയില്‍ നിന്നും കൈപറ്റിയത് 91,800 രൂപ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസില്‍ അഖില്‍ സജീവിന്റെ കൂട്ടാളി യുവമോര്‍ച്ച നേതാവ് രാജേഷ് ഒളിവില്‍. സ്‌പൈസസ് ബോര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഓമല്ലൂര്‍ സ്വദേശിയില്‍ നിന്നും 4,39,340 രൂപ വാങ്ങി വഞ്ചിച്ച കേസിൽ പ്രതിയാണ് രാജേഷ്. ഈ മാസം ഒന്നിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌പൈസസ് ബോര്‍ഡില്‍ ക്ലര്‍ക്ക് നിയമനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

കേസിലെ മുഖ്യപ്രതി അഖിൽ സജീവും രാജേഷും ബിസിനസ് പങ്കാളികളായിരുന്നു. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പ് നടന്നത്. രജേഷ് സ്‌പൈസസ് ബോർഡ് ഉദ്യോ​ഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു അഖിൽ ഓമല്ലൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കിയത്. ഏഴ് തവണയായി രാജേഷ് അക്കൗണ്ടിലൂടെ 91,800 രൂപ കൈപറ്റി. 2.4 ലക്ഷം രൂപയാണ് അഖിൽ വാങ്ങിയത്.

അതേസമയം നിയമനക്കോഴ തട്ടിപ്പ് കേസിൽ മുഖ്യപ്രതി അഖിലിനെ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയിൽ ഹാജരാക്കും. ഇന്നലെ തേനിയിൽ നിന്നാണ് അഖിലിനെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT