ഒരേ കുലയില്‍ ചുവപ്പും പച്ചയും നിറത്തിലുള്ള പഴങ്ങള്‍ 
Kerala

ഒരേ കുലയില്‍ ചുവപ്പും പച്ചയും നിറത്തിലുള്ള പഴങ്ങള്‍, അത്ഭുത വാഴക്കുല സ്വന്തമാക്കാന്‍ വാശിയേറിയ പോരാട്ടം, ലേലം പോയത് 35,000 രൂപയ്ക്ക്

മദ്രസയുടെ പറമ്പില്‍ നിന്ന് വിളവെടുത്ത അപൂര്‍വ്വമായ പച്ചയും ചുവപ്പും നിറങ്ങള്‍ ഇടകലര്‍ന്ന വാഴക്കുല ലേലത്തില്‍ പോയത് 35,000 രൂപയ്ക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ആലപ്പുഴ: മദ്രസയുടെ പറമ്പില്‍ നിന്ന് വിളവെടുത്ത അപൂര്‍വ്വമായ പച്ചയും ചുവപ്പും നിറങ്ങള്‍ ഇടകലര്‍ന്ന വാഴക്കുല ലേലത്തില്‍ പോയത് 35,000 രൂപയ്ക്ക്. ആലപ്പുഴ കായംകുളം കാപ്പില്‍ കിഴക്ക് മുസ്ലിം ജമാഅത്ത് നൂറുല്‍ ഹുദാ മദ്രസയുടെ വളപ്പില്‍ ഉണ്ടായ വാഴക്കുലയാണ് കൗതുകമായത്.

ആയിരം രൂപ മുതല്‍ ആവേശകരമായി വിളിച്ച ലേലത്തിനൊടുവില്‍ കാപ്പില്‍ മിന്നാ പാലസില്‍ ഷിനാസ് ആണ് റെക്കോര്‍ഡ് തുകയ്ക്ക് വാഴക്കുല സ്വന്തമാക്കിയത്. മദ്രസയില്‍ നട്ട വാഴ കുലച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് കൗതുകവും വിസ്മയവുമായി ഈ കാഴ്ച ശ്രദ്ധയില്‍പ്പെട്ടത്.

സാധാരണയായി ചെങ്കദളിയും പച്ചവാഴയും വെവ്വേറെയാണ് കുലക്കാറുള്ളത്. എന്നാല്‍ ഒരേ കുലയില്‍ പകുതി ഭാഗം പച്ചയും പകുതി ഭാഗം ചുവപ്പുനിറത്തിലും വളര്‍ന്നത് കാണാന്‍ നിരവധി നാട്ടുകാരാണ് എത്തിയത്. സസ്യങ്ങളിലുണ്ടാകുന്ന അപൂര്‍വ ജനിതക വ്യതിയാനമായ 'ചിമേര' പ്രതിഭാസമാണ് ഈ മാറ്റത്തിന് കാരണമെന്ന് കൃഷി വിദഗ്ധര്‍ വ്യക്തമാക്കുന്നു.

വളര്‍ച്ചാ ഘട്ടത്തില്‍ വാഴയുടെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് വ്യത്യസ്ത നിറങ്ങള്‍ക്ക് വഴിവെക്കുന്നത്. നിറത്തില്‍ മാറ്റമുണ്ടെങ്കിലും പഴങ്ങളുടെ ഗുണത്തിലും സ്വാദിലും വ്യത്യാസമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. ജുമുഅക്ക് ശേഷമുള്ള ലേലത്തിലൂടെ വലിയ തുക മദ്രസയ്ക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മഹല്ല് നിവാസികള്‍.

Red and green fruits in the same bunch, fierce competition to own the amazing bunch of bananas, auctioned for Rs. 35,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി'

കെസിഎ പിങ്ക് വനിതാ ടി20 ചാംപ്യൻഷിപ്പ്: റൂബീസിനും പേൾസിനും വിജയം

'ക്യാപ്റ്റൻ സഞ്ജു സാംസൺ! ഇതിലും മികച്ച ഓപ്ഷൻ ഇല്ല'

കൊളസ്ട്രോൾ റിപ്പോർട്ട് കിട്ടിയാൽ ആദ്യം നോക്കേണ്ടത് എന്ത്? എച്ച്ഡിഎല്ലും എൽഡിഎല്ലും ഒരുപോലെ കൂടിയാൽ എന്താണ് അർഥം?

'രമ്യ ഹരിദാസിനോടാണ്; ആവശ്യമുള്ളിടത്ത് മാത്രം പാട്ടുപാടുക, ഒപ്പമുള്ള ഇത്തിള്‍ക്കണ്ണിയെ കഴിവതും വേഗം ഒഴിവാക്കുക'