'രമ്യ ഹരിദാസിനോടാണ്; ആവശ്യമുള്ളിടത്ത് മാത്രം പാട്ടുപാടുക, ഒപ്പമുള്ള ഇത്തിള്‍ക്കണ്ണിയെ കഴിവതും വേഗം ഒഴിവാക്കുക'

remya haridas
രമ്യ ഹരിദാസ് ഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയെ അവഹേളിക്കരുതെന്ന് രമ്യ ഹരിദാസ് എംഎല്‍എയോട് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്. 'പ്രാദേശിക നേതാക്കളെ മാറ്റി നിര്‍ത്തി പുറത്തു നിന്നൊരാളെ കെട്ടിയിറക്കിയതിന്റെ രോഷപ്രകടനവും മറികടന്ന് താങ്കള്‍ വിജയത്തിലേക്കെത്തിയത് പാവപ്പെട്ട പ്രവര്‍ത്തകന്‍ ചോരയും വിയര്‍പ്പും ഒഴുക്കിയതു കൊണ്ടാണെന്നും ഫെയ്‌സബുക്ക് കുറിപ്പ് പറയുന്നു.

'ഇന്നലത്തെ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്കും പോകുന്നില്ല. പക്ഷേ ഒരു എഎല്‍എയ്ക്കു ചേര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുക, പെരുമാറുക. ആവശ്യമുള്ളിടത്ത് മാത്രം പാട്ടുപാടുക. അഞ്ചു വര്‍ഷവു നിങ്ങളുടെ പാട്ട് കേള്‍ക്കാനുള്ള പൂതി കൊണ്ടല്ല ജനം നിങ്ങളെ ജയിപ്പിച്ചത്. നിങ്ങള്‍ക്കൊപ്പമുള്ള ഇത്തിള്‍ക്കണ്ണിയെ കഴിവതും വേഗം ഒഴിവാക്കുക. പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു പോകണമെന്നും' കുറിപ്പില്‍ പറയുന്നു. ഗോപകുമാര്‍ സാഹിതി എന്ന ഫെയ്ബുക്ക് അക്കൗണ്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏറെ ബഹുമാന്യയായ രമ്യാ ഹരിദാസ് MLA ക്ക്,

ചിറയിന്‍കീഴില്‍ 15 വര്‍ഷം MLA ആയിരുന്നത്

ശ്രീ വി. ശശി സാറാണ്.

അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തുമാകട്ടേ.

വിദ്യാസമ്പന്നനും അടിമുടി മാന്യനുമായ

ആ മനുഷ്യന്‍ ഇത്തവണ മല്‍സരിക്കാതിരുന്നതും കേരളമൊട്ടാകെ ആഞ്ഞടിച്ച UDF സുനാമിയുമാണ് താങ്കളുടെ വിജയത്തില്‍ നിര്‍ണ്ണായകമായ ഘടകങ്ങള്‍.

പ്രാദേശിക നേതാക്കളെ മാറ്റി നിര്‍ത്തി പുറത്തു നിന്നൊരാളെ കെട്ടിയിറക്കിയതിന്റെ രോഷപ്രകടനവും മറികടന്ന് താങ്കള്‍ വിജയത്തിലേക്കെത്തിയത് പാവപ്പെട്ട പ്രവര്‍ത്തകന്‍ ചോരയും വിയര്‍പ്പും ഒഴുക്കിയതു കൊണ്ടാണ്. പ്രത്യേകിച്ച് തീരദേശ മേഖലകളില്‍.

ഒന്നേമുക്കാല്‍ ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ച ഒരു പാര്‍ലമെന്റ് മണ്ഡലം വെള്ളിത്തളികയില്‍ വച്ച് CPM ന് കൊടുത്ത താങ്കളെ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിച്ചു.

അവിടെയും തോറ്റിട്ടും വീണ്ടും താങ്കളെ പരിഗണിച്ച പാര്‍ട്ടിയുടെ മുഖത്ത് കരിവാരിത്തേക്കാന്‍ താങ്കള്‍ക്ക് ആരാണവകാശം നല്‍കിയത് ?

സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ തന്നെ ഒപ്പമുള്ള ഇത്തിള്‍ക്കണ്ണി,പ്രവര്‍ത്തകര നിരന്തരം അവഹേളിച്ചിരുന്നു, പ്രകോപിപ്പിച്ചിരുന്നു.ആ ഇത്തിള്‍ക്കണ്ണിയെ ഒഴിവാക്കി വിടണമെന്ന് താങ്കളോട് പലവട്ടം പലരും പറഞ്ഞുവെങ്കിലും അനുസരിച്ചില്ല.

പ്രവര്‍ത്തന പാരമ്പര്യമേറെയുള്ള പ്രാദേശിക നേതാക്കളെ വെറുപ്പിക്കുന്നതില്‍ നിങ്ങള്‍ രണ്ടുപേരും പരസ്പരം മല്‍സരിക്കുകയാണെന്നത് നാട്ടില്‍ പാട്ടാണ്. ലക്ഷോപലക്ഷം പ്രവര്‍ത്തകരുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു പഞ്ചായത്ത് മെമ്പറാകാന്‍ കഴിയുന്നതുപോലും ഭാഗ്യമാണ്.

താങ്കളെ എം.പി. യാക്കി, ഇപ്പോള്‍ MLA യാക്കി.

പാര്‍ട്ടിയുടെ സുപ്രധാന പദവികള്‍ നല്‍കി.

ഒരുപാടൊന്നും പറയുന്നില്ല.

ഇന്നലത്തെ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്കും പോകുന്നില്ല.

പക്ഷേ ഒരു MLA യ്ക്കു ചേര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുക, പെരുമാറുക.

ആവശ്യമുള്ളിടത്ത് മാത്രം പാട്ടുപാടുക.

അഞ്ചു വര്‍ഷവു നിങ്ങളുടെ പാട്ട് കേള്‍ക്കാനുള്ള

പൂതി കൊണ്ടല്ല ജനം നിങ്ങളെ ജയിപ്പിച്ചത്.

നിങ്ങള്‍ക്കൊപ്പമുള്ള ഇത്തിള്‍ക്കണ്ണിയെ കഴിവതും വേഗം ഒഴിവാക്കുക.

പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു പോകുക.

നിത്യദാരിദ്ര്യത്തില്‍ നിന്ന് നിങ്ങളെ കരകയറ്റിയ പാര്‍ട്ടിയാണിത്.

നിങ്ങളെ നാലാളറിയുന്ന രമ്യാ ഹരിദാസ് ആക്കിയതും പാര്‍ട്ടിയാണ്.

ആ പാര്‍ട്ടിയെ അവഹേളിക്കരുത്,

പ്ലീസ് .....

Summary

Local Congress leader asks Ramya Haridas MLA not to insult Congress party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com