red marks 
Kerala

മാസ്ക് ധരിച്ച ഒരാൾ വീടുകൾക്ക് മുന്നിൽ ചുവപ്പ് നിറം അടയാളപ്പെടുത്തുന്നത് സിസിടിവിയിൽ; മോഷണ ശ്രമം?

നേമത്ത് ചില വീടുകൾക്കു മുന്നിൽ ചുവപ്പ് നിറത്തിലുള്ള അടയാളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നേമത്ത് ചില വീടുകൾക്കു മുന്നിൽ ചുവപ്പ് നിറത്തിലുള്ള അടയാളം പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്ക് ആശങ്കയാകുന്നു. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോർപറേഷൻ സോണൽ ഓഫീസ് ലെയ്‌ൻ, ജെപി ലെയ്ൻ തുടങ്ങിയ ഇടറോഡുകളിലെ ചില വീടുകൾക്ക് മുന്നിലെ തൂണുകളിലാണ് ചുവപ്പ് നിറത്തിൽ അടയാളം പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേമം പൊലീസ് അന്വേഷണം തുടങ്ങി.

പകൽ സമയത്ത് മാസ്‌ക്‌ ധരിച്ച ഒരാൾ ആളില്ലാത്ത വീടുകൾ കണ്ടെത്തി വീടിനു മുന്നിൽ ചുവപ്പ് നിറം അടയാളപ്പെടുത്തുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായി റെസി‍ഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. രാത്രികാലങ്ങളിൽ എത്തി കവർച്ച നടത്തുന്ന സംഘങ്ങൾ വീടുകൾ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ചുവപ്പു മാർക്ക് അടയാളപ്പെടുത്തുന്നതെന്ന സംശയമാണ് നാട്ടുകാർക്ക്.

വീട്ടുടമകൾ ജാഗ്രത പാലിക്കണമെന്ന് നേമം പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. 4 വർഷം മുൻപ്‌ സമാന രീതിയിൽ കറുത്ത സ്റ്റിക്കറുകൾ പതിച്ചത് ആശങ്കയുണ്ടാക്കിയിരുന്നുവെന്നു പ്രദേശവാസികൾ വ്യക്തമാക്കി.

The appearance of red marks in front of some houses in Nemam is causing concern among locals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത പോര് ബസ്സിനെച്ചൊല്ലി, ഇ ബസ് നഗരത്തിനുള്ളില്‍ മതിയെന്ന് മേയര്‍, പറ്റില്ലെന്ന് കെഎസ്ആര്‍ടിസി

ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകുന്നത് തല മൈക്രോവേവിനുള്ളിൽ വയ്ക്കുന്നതിന് സമാനം! സത്യമെന്ത്?

ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തുകടന്നു; ദൃശ്യ വധക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു

കെ-ടെറ്റ്: അപേക്ഷ തീയതി നീട്ടി, പിഴവുകൾ തിരുത്താനും അവസരം

കൊച്ചിൻ ഷിപ്പ് യാർഡിൽ നഴ്സുമാർക്ക് അവസരം

SCROLL FOR NEXT