Reena Samuel 
Kerala

അടൂര്‍ നഗരസഭയിലെ പ്രതിസന്ധി ഒഴിഞ്ഞു; രാജിഭീഷണി മുഴക്കിയ റീന സാമുവല്‍ ആദ്യമൂന്ന് വര്‍ഷം അധ്യക്ഷ

റീനാ സാമുവല്‍ ആദ്യ മൂന്നുവര്‍ഷം അടൂര്‍ നഗരസഭാ അധ്യക്ഷയാകും. പിന്നീട് അധ്യക്ഷപദം വിട്ടുനല്‍കും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അടൂര്‍ നഗരസഭയിലെ മേയര്‍ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരം. റീനാ സാമുവല്‍ ആദ്യ മൂന്നുവര്‍ഷം അടൂര്‍ നഗരസഭാ അധ്യക്ഷയാകും. പിന്നീട് അധ്യക്ഷപദം വിട്ടുനല്‍കും. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് തര്‍ക്കം പരിഹരിച്ചത്.

മേയര്‍ സ്ഥാനം ഒരുവര്‍ഷം കഴിഞ്ഞാല്‍ വിട്ടുനല്‍കണമെന്ന് പാര്‍ട്ടി അറിയിച്ചതോടെ റീന സാമുവേല്‍ രാജി ഭീഷണി മുഴക്കിയിരുന്നു. പദവി വീതം വെക്കാനുള്ള തീരുമാനമാണ് റീനയെ ചൊടിപ്പിച്ചത്. താന്‍ സീനിയറാണെന്നും മേയര്‍ സ്ഥാനം വീതം വയ്ക്കില്ലെന്നും റീന വ്യക്തമാക്കിയിരുന്നു.

അതേസമയം പത്തനംതിട്ട നഗരസഭയില്‍ ആദ്യത്തെ രണ്ടുവര്‍ഷം സിന്ധു അനില്‍ നഗരസഭ അധ്യക്ഷയാകും.മൂന്നാമത്തെ വര്‍ഷം ഗീത സുരേഷ് അധ്യക്ഷപദത്തില്‍ എത്തും. അവസാന രണ്ട് വര്‍ഷം അംബികാ വേണു അധ്യക്ഷയാകും.

തിരുവല്ല നഗരസഭയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ എസ് ലേഖ ആദ്യ നാല് വര്‍ഷം നഗരസഭ അധ്യക്ഷയാകും. അവസാന ഒരു വര്‍ഷം മുസ്ലിംലീഗിന്റെ വിദ്യാ വിജയന്‍ അധ്യക്ഷസ്ഥാനത്തേക്ക് വരും. പന്തളം നഗരസഭയില്‍ സിപിഎമ്മിലെ എം ആര്‍ കൃഷ്ണകുമാരി നഗരസഭ അധ്യക്ഷയാകും. സിപിഐയുടെ കെ മണിക്കുട്ടന്‍ വൈസ് ചെയര്‍മാന്‍ ആകും.

Reena Samuel to Serve as Adoor Municipal Chairperson for the First Three Years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ; കേവല ഭൂരിപക്ഷം ഉറപ്പിച്ചു; വിവി രാജേഷ് കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ആകും

ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം; ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 നാളെ തിരുവനന്തപുരത്ത്

മകനുമായി അച്ഛൻ കായലിൽ ചാടി; പിന്നാലെ ചാടി സാഹസികമായി രക്ഷിച്ച് പൊലീസ്

ഡിഗ്രിക്കാരിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിത വരവ്; ഹാട്രിക് ജയം ആശയ്ക്ക് നല്‍കിയത് ചരിത്രനേട്ടം

ബം​ഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടക്കൊല; ഹിന്ദു യുവാവിനെ മർദ്ദിച്ച് കൊന്നു

SCROLL FOR NEXT