മകനുമായി അച്ഛൻ കായലിൽ ചാടി; പിന്നാലെ ചാടി സാഹസികമായി രക്ഷിച്ച് പൊലീസ്

പള്ളിത്തോട് വാക്കയിൽ പാലത്തിനടുത്താണ് സംഭവം
father and son
father and son
Updated on
1 min read

ആലപ്പുഴ: പള്ളിത്തോട് വാക്കയിൽ പാലത്തിനടുത്ത് കായലിൽ ചാടിയ അച്ഛനെയും മകനെയും പൊലീസ് രക്ഷിച്ചു. കുത്തിയത്തോട് പൊലീസാണ് രക്ഷകരായത്. എട്ടു വയസുള്ള മകനെയുമെടുത്ത് ഒരാൾ കായലിൽ ചാടിയെന്ന വിവരം കിട്ടിയതിനു പിന്നാലെയാണ് പൊലീസിന്റെ അതിവേ​ഗ ഇടപെടൽ. പിന്നാലെയാണ് പൊലീസ് സംഘം അതിവേ​ഗം സ്ഥലത്തെത്തുകയായിരുന്നു.

father and son
ഡിഗ്രിക്കാരിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിത വരവ്; ഹാട്രിക് ജയം ആശയ്ക്ക് നല്‍കിയത് ചരിത്രനേട്ടം

നടുക്കായലിലേക്ക് കുട്ടിയുമായി നീന്തുന്നയാളെ പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് കുത്തിയത്തോട് പ്രൊബേഷൻ എസ്ഐ അൻവർ സാദിഖ്, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്ത്, രഞ്ജിത് എന്നിവർ കായലിലേക്ക് ചാടി അതിസാഹസികമായി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ചൈൽഡ് വെൽഫയർ കമ്മറ്റി മുമ്പാകെ ഹാജരാക്കി കുട്ടിയെ അമ്മയ്ക്ക് കൈമാറി.

father and son
'ആരെയും നിര്‍ദേശിക്കുകയോ, എതിര്‍ക്കുകയോ ചെയ്തിട്ടില്ല'; മേയറെ നിര്‍ണയിക്കുന്നതില്‍ ഇടപെട്ടില്ല; വി മുരളീധരന്‍
Summary

Police rescued a father and son who jumped into the lake near the bridge at Pallithodhu Vakka.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com