മദ്യപിച്ച് വാഹനമോടിച്ചാല്‍ റിഫ്‌ലക്‌സ് ആക്ഷന്‍ തടസ്സപ്പെടും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

'അക്രമാസക്തനായ ഒരാള്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് അപകട സാധ്യത'; മദ്യപിച്ച് വാഹനമോടിച്ചാല്‍ റിഫ്‌ലക്‌സ് ആക്ഷന്‍ തടസ്സപ്പെടും; മുന്നറിയിപ്പ്

ഡ്രൈവിംഗില്‍ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്‌കാന്‍ ചെയ്യുകയും അപകടസാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡ്രൈവിംഗില്‍ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്‌കാന്‍ ചെയ്യുകയും അപകടസാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാര്‍ദ്ധത്തിനകം വാഹനത്തിന്റെ ബ്രേക്ക് ,സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യന്റെ റിഫ്‌ലക്‌സ് ആക്ഷന്‍ മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ മദ്യപാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും റിഫ്‌ലക്‌സ് ആക്ഷന്‍ സാധ്യമല്ലാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകട സാധ്യതയെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. നാട്ടിക വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മദ്യപിച്ച് വാഹനമോടിച്ചാലുള്ള അപകട സാധ്യതകള്‍ മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചത്.

'മാത്രവുമല്ല റിസ്‌ക് എടുക്കാനുള്ള പ്രവണതയും അക്രമാസക്തമായ സ്വഭാവ സവിശേഷതകളും കാഴ്ചയ്ക്കും കേള്‍വിക്കും കുറവ് സംഭവിക്കുകയും ക്ഷീണവും ഉറക്കവും അധികരിക്കയും ചെയ്യും എന്നതും ഇതിന്റെ പരിണിതഫലങ്ങളാണ്. അക്രമാസക്തനായ ഒരാള്‍ തെരുവിലൂടെ ഒരു മാരക ആയുധവും കയ്യിലേന്തി മറ്റുള്ളവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന അപകട സാധ്യതയേക്കാള്‍ പതിന്മടങ്ങാണ് മദ്യപിച്ച് ഒരു വാഹനവുമായി റോഡില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്.'- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

കുറിപ്പ്:

ഡ്രൈവിംഗില്‍ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്‌കാന്‍ ചെയ്യുകയും അപകടസാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാര്‍ദ്ധത്തിനകം വാഹനത്തിന്റെ ബ്രേക്ക് ,സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യന്റെ റിഫ്‌ലക്‌സ് ആക്ഷന്‍ മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ മദ്യപാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും റിഫ്‌ലക്‌സ് ആക്ഷന്‍ സാധ്യമല്ലാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകട സാധ്യത. മാത്രവുമല്ല റിസ്‌ക് എടുക്കാനുള്ള പ്രവണതയും അക്രമാസക്തമായ സ്വഭാവ സവിശേഷതകളും കാഴ്ചയ്ക്കും കേള്‍വിക്കും കുറവ് സംഭവിക്കുകയും ക്ഷീണവും ഉറക്കവും അധികരിക്കയും ചെയ്യും എന്നതും ഇതിന്റെ പരിണിതഫലങ്ങളാണ്.

അക്രമാസക്തനായ ഒരാള്‍ തെരുവിലൂടെ ഒരു മാരക ആയുധവും കയ്യിലേന്തി മറ്റുള്ളവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന അപകട സാധ്യതയേക്കാള്‍ പതിന്മടങ്ങാണ് മദ്യപിച്ച് ഒരു വാഹനവുമായി റോഡില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്. അതുകൊണ്ടുതന്നെയാണ് തടവ്,പിഴ എന്നിവ കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കുന്നതടക്കം കര്‍ശനമായ ശിക്ഷാവിധികള്‍ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും.

നിരപരാധികളായ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നതുകൊണ്ടുതന്നെ ഓരോ പൗരന്റെയും കടമയാണ് ഇത്തരത്തിലുള്ള തെറ്റായ പ്രവര്‍ത്തികള്‍ റോഡില്‍ അനുവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT