മോന്‍സന്‍ മാവുങ്കൽ 
Kerala

മോന്‍സണ്‍ മാവുങ്കലുമായി ബന്ധം: ചേര്‍ത്തല മുന്‍ സിഐയ്ക്ക് സസ്‌പെന്‍ഷന്‍

നിലവില്‍ പാലക്കാട് ക്രൈംബ്രാഞ്ച് യൂണിറ്റ് സിഐയാണ് ശ്രീകുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മുന്‍ ചേര്‍ത്തല സിഐ ശ്രീകുമാറിന് സസ്‌പെന്‍ഷന്‍. നിലവില്‍ പാലക്കാട് ക്രൈംബ്രാഞ്ച് യൂണിറ്റ് സിഐയാണ് ശ്രീകുമാര്‍. ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് മോന്‍സണെ പാലക്കാടേക്ക് സ്ഥലംമാറ്റിയത്. 

നേരത്തെ, മോന്‍സണ്‍ മാവുങ്കലും ശ്രീകുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു. മോന്‍സണിനെതിരെ പരാതിപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തിയ വിവരം മോന്‍സണുമായി സംസാരിക്കുന്ന സിഐയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. 

പൊലീസിനും സര്‍ക്കാരിനും എതിരെ ഹൈക്കോടതി

അതേസമയം, കേസില്‍ ക്രൈംബ്രാഞ്ചിനും സര്‍ക്കാരിനും എതിരെ ഹൈക്കോടതി ഇന്ന് രൂക്ഷ പരാമര്‍ശമാണ് നടത്തിയത്. 
പൊലീസില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ ഹര്‍ജി തീര്‍പ്പാക്കണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ഹൈക്കോടതി തള്ളി. കോടതി ചെലവ് ചുമത്തേണ്ടതാണെങ്കിലും ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി, എന്തിനാണ് സര്‍ക്കാര്‍ മോന്‍സണെ സംരക്ഷിക്കുന്നതെന്നും ചോദിച്ചു.

മേന്‍സണ്‍ മാവുങ്കലിന് വേണ്ടി പൊലീസ് തന്നെ പീഡിപ്പിക്കുന്നെന്നും സംരക്ഷണം നല്‍കണമെന്നും കാണിച്ചാണ് മോണ്‍സന്റെ ഡ്രൈവര്‍ അജി കോടതിയെ സമീപിച്ചത്. ഈ കേസില്‍ അജിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഹര്‍ജി തീര്‍പ്പാക്കണമെന്നും കാണിച്ച് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാരിനും പൊലീസിനും എതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു അപേക്ഷയുമായി സമീപിച്ചതെന്ന് കോടതി ചോദിച്ചു. കണ്ണില്‍ കണ്ടതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ കേസിലുണ്ടോയെന്ന് സംശയിക്കുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് മേധാവിയുടെ സത്യവാങ്മൂലത്തില്‍ കോടതിയ്ക്ക് എതിരായ പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു. കാക്കിയിട്ടാല്‍ കോടതിക്കെതിരെ എന്തും പറയാമോയെന്ന് കോടതി ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ