മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് തുക വർധിപ്പിച്ചു file
Kerala

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അപകട ഇന്‍ഷുറന്‍സ് 15 ലക്ഷം രൂപയായി ഉയര്‍ത്തി

ഇൻഷുറൻസ് പരിരക്ഷ പരമാവധി തൊഴിലാളികളിലേക്ക് എത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് തുക 15 ലക്ഷം രൂപയായി വർധിപ്പിച്ചു. നിലവിൽ ഇത് 10 ലക്ഷം രൂപയായിരുന്നു. ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കി.

ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തുക വർധിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ 20 ലക്ഷം രൂപയായി ഉയർത്താനാണ് ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ധനസഹായ തുക 15 ലക്ഷം രൂപയായി ഉയർത്തിയത്.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഫിഷറീസ് വകുപ്പ് നടപ്പാക്കിവരുന്ന തുടർപദ്ധതിയാണ് ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതി. ഇൻഷുറൻസ് പരിരക്ഷ പരമാവധി തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ അറിയിച്ചു. ഇതിനായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Relief for fishermen; accident insurance coverage increased to Rs 15 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദാരിദ്ര്യം ഇല്ലാതാക്കിയെങ്കില്‍ ലഹരിയും തുടച്ചുനീക്കാം'; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

Today's Rashi Phalam November 19|സ്വത്തു വിഭജനത്തിൽ തീരുമാനം, പുതിയ വാഹനം വാങ്ങും

'ഇറാനെതിരെ കാലാവധി കഴിഞ്ഞ മിസൈലുകളും ഉപയോഗിച്ചു'; വെളിപ്പെടുത്തലുമായി യുഎസ് നാവികസേന

പയ്യന്നൂരിൽ സഹകരണ വാരാഘോഷത്തിനിടെ വി കുഞ്ഞികൃഷ്ണൻ എംഎൽഎ യുടെ ഉദ്ഘാടന പ്രസംഗം തടസപ്പെടുത്തി; കൈയ്യേറ്റം ചെയ്തെന്ന് ആരോപണം, സംഘർഷം

ഷൂട്ടിം​ഗ് താരം വിദർശ കെ വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ