പ്രതീകാത്മക ചിത്രം 
Kerala

പ്രവാസികൾക്ക് ആശ്വാസം; കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴ് മുതൽ

പ്രവാസികൾക്ക് ആശ്വാസം; കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴ് മുതൽ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കേരളത്തിൽ നിന്നു ദുബായിലേക്കുള്ള വിമാന സർവീസ് ജൂലൈ ഏഴ് മുതൽ ആരംഭിക്കാൻ തീരുമാനം. ഫ്ലൈ ദുബായ്, എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. 

മണിക്കൂറുകൾ മാത്രം മുൻപാണ് വിമാനക്കമ്പനികൾക്ക് ഇതു സംബന്ധിച്ച സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദ്ദേശം ലഭിച്ചത്. ഹൈദരാബാദിൽ നിന്നു ജൂലൈ മൂന്ന് മുതൽ തന്നെ സർവീസ് ആരംഭിക്കുന്നുണ്ട്. 

നേരത്തെ 23 മുതൽ ഇന്ത്യയിൽ നിന്ന് സർവീസ് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ചില കോവിഡ് നിർദ്ദേശങ്ങൾ സംബന്ധിച്ച അവ്യക്തത ഉള്ളതിനാൽ ഇതുവരെ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT