റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു പ്രതീകാത്മക ചിത്രം
Kerala

'പുറത്തിറങ്ങിയാല്‍ കൊല്ലും'; റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു

മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു. അസി. പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കൈക്ക് ഒടിവുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തന്‍സീര്‍ എന്നയാളാണ് പ്രതി.

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പ്രഭാത ഭക്ഷണത്തിനു ശേഷം പുറത്തു തങ്ങിയ തന്‍സീറിനോട് സെല്ലിലേക്ക് തിരികെ കയറാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ പ്രതി കുടിവെള്ള പാത്രത്തിന്റെ ഇരുമ്പു മൂടി എടുത്ത് റിജുമോനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ബിനു നാരായണന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഇരുവരുടേയും വലതു കൈക്കാണ് പരുക്ക്.

താന്‍ പുറത്തിങ്ങിയാല്‍ ഇരുവരെയും കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണി മുഴക്കി. തോപ്പുംപടി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് തന്‍സീറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മട്ടാഞ്ചേരി സബ്ജയിലില്‍ എത്തുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ബിഎന്‍എസ് 118 (2), 121 (2), 132, 351 (2) വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

Remand prisoner breaks the arms of jail officials

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'