കെ കെ രാ​ഗേഷ്  FILE
Kerala

'ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം, എന്നാലെ പാര്‍ട്ടിയെ രക്ഷപ്പെടുത്താനാവൂ'; കെ കെ രാഗേഷിനെതിരെ രൂക്ഷവിമര്‍ശനം

മുന്‍ പാനൂര്‍ ഏരിയ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ബാലനെ അനുസ്മരിച്ച് രണ്ട് വാക്ക് എഴുതാന്‍ സമയമില്ലേയെന്നാണ് ആളുകളുടെ കമന്റ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എ വി ബാലന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചുള്ള പോസ്റ്റിലാണ് വിമര്‍ശനം. മുന്‍ പാനൂര്‍ ഏരിയ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ബാലനെ അനുസ്മരിച്ച് രണ്ട് വാക്ക് എഴുതാന്‍ സമയമില്ലേയെന്നാണ് ആളുകളുടെ കമന്റ്.

സഖാവ് ബാലന് റെഡ് സല്യൂട്ട് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ നിരവധി പ്രവര്‍ത്തകരാണ് രാഗേഷിനെതിരെ കമന്റ് ചെയ്തിരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവിനെക്കുറിച്ച് രണ്ട് വാക്ക് കുറിക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാഞ്ഞിട്ടാണോ അതോ പാരമ്പര്യത്തെ കുറിച്ചറിയാഞ്ഞിട്ടാണോയെന്ന് ചോദിച്ചാണ് വിമര്‍ശനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ കനത്ത വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് നവമാധ്യമങ്ങളിലൂടെ പുതിയ വിമര്‍ശനങ്ങള്‍. പാനൂരിലെ മുന്‍ ഏരിയ സെക്രട്ടറിയും കണ്ണൂരിലെ സിപിഎമ്മിനെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത എ വി ബാലന് അന്തിമോപചാരം അര്‍പ്പിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് കമന്റുകള്‍ നിറയുന്നത്.

രാഗേഷ് പാര്‍ട്ടി സെക്രട്ടറിയായി തുടരുന്നിടത്തോളം കാലം കണ്ണൂരില്‍ സിപിഎം പരാജയങ്ങള്‍ നേരിടുമെന്നും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് രാഗേഷിനെ മാറ്റിയെങ്കില്‍ മാത്രമേ പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നും കമന്റുകളുണ്ട്.

‘Remove Him as Party Secretary to Save the Party’: Strong Criticism Against K. K. Ragesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ വിമത എംപിമാര്‍ക്ക് അയോഗ്യത ഭീഷണി; മൂന്നില്‍ രണ്ടുപേര്‍ ഒറ്റക്കെട്ടായാലും രക്ഷയില്ല

പിഎഫ് പണം പിന്‍വലിക്കല്‍ ഇനി എളുപ്പം, യുപിഐ വഴിയും പണം ലഭിക്കും; EPFO 3.0 നടപ്പാക്കിത്തുടങ്ങി

'ഇൻക് ഇംഗ്ലീഷ് മീഡിയത്തിൽ പോണം. അയിന് ഇപ്പച്ചി സമ്മയ്ക്കിണില്ല' തങ്ങളെ സമീപിച്ച കുഞ്ഞിന്റെ പരാതിക്ക് ഉടൻ പരിഹാരം

'ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ, എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല'; കുറിപ്പുമായി നടി സജ്ന

രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾക്ക് വേദന, കുനിയാൻ ബുദ്ധിമുട്ട്, പലതരം ആർത്രൈറ്റിസുകളെ കുറിച്ച് അറിയാം

SCROLL FOR NEXT