Republic Day Attire Controversy: Rahul Gandhi's Patka Debate at Rashtrapati Bhavan X
Kerala

റിപ്പബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധി 'പട്ക' ധരിച്ചില്ല, രാഷ്ട്രപതി രണ്ട് തവണ ഓര്‍മിപ്പിച്ചു; ആരോപണവുമായി ബിജെപി

പ്രധാനമന്ത്രി, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ ഡ്രസ്‌കോഡ് പാലിച്ചുവെന്നും മാളവ്യ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി പട്ക ധരിക്കാതെ നില്‍ക്കുന്ന ചിത്രവും മാളവ്യ കുറിപ്പിനൊപ്പം പങ്കുവെച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ നടന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പരമ്പരാഗതമായ ഷാള്‍ (പട്ക) ധരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ലെന്ന് ആരോപണം. ബിജെപിയാണ് ആരോപണവുമായി രംഗത്തെത്തിയത്. രാഹുലിന്റെ പ്രവൃത്തി നിന്ദ്യവും തികഞ്ഞ വിവേചനുമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

പ്രസിഡന്റ് ദ്രൗപദി മുര്‍മു രണ്ടുതവണ ഓര്‍മിപ്പിച്ചു. എന്നിട്ടും രാഹുല്‍ പട്ക ധരിച്ചില്ലെന്നാണ് ബിജെപിയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി (ഐടി) വിഭാഗം മേധാവി അമിത് മാളവ്യ എക്‌സില്‍ കുറിച്ചത്. പ്രധാനമന്ത്രി, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ ഡ്രസ്‌കോഡ് പാലിച്ചുവെന്നും മാളവ്യ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി പട്ക ധരിക്കാതെ നില്‍ക്കുന്ന ചിത്രവും മാളവ്യ കുറിപ്പിനൊപ്പം പങ്കുവെച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും രാഹുലിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. വടക്കുകിഴക്കന്‍ പ്രദേശത്തോടുള്ള തുടര്‍ച്ചയായ വിവേചനം കാരണം സമീപവര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന് ഈ മേഖലയില്‍ കാര്യമായ സ്വാധീന നഷ്ടമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി മുതല്‍ വിദേശ പ്രതിനിധികള്‍ വരെ എല്ലാവരും പട്ക ധരിച്ചപ്പോള്‍ രാഹുല്‍ മാത്രം വിട്ടുനിന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും പട്ക ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് പ്രതിരോധിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന ചിത്രം പാര്‍ട്ടി സാമൂഹിക മാധ്യമ പോസ്റ്റില്‍ പങ്കുവെച്ചു. ഹിമന്ത ബിശ്വ ശര്‍മ രാജ്‌നാഥ് സിങിനോടും ക്ഷമാപണം ആവശ്യപ്പെടുമോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.

Republic Day Attire Controversy: Rahul Gandhi's Patka Debate at Rashtrapati Bhavan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ'; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

കരിയറില്‍ ആദ്യം! അല്‍ക്കരാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍, നദാലിനെ മറികടക്കാന്‍ 2 ജയങ്ങള്‍

കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?; അറിയാം ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍

Kerala PSC| എൻജിനീയർമാർക്ക് സർക്കാർ ജോലിയിൽ അവസരം, കേരള ജല അതോറിട്ടിയിൽ ഒഴിവുകൾ

SCROLL FOR NEXT