വീഡിയോ ദൃശ്യം 
Kerala

ടെറസില്‍ നിന്ന് കാല്‍വഴുതി താഴോട്ട്; രക്ഷയ്‌ക്കെത്തി ചേട്ടന്റെ കൈകള്‍; വീഡിയോ

താഴെയ്ക്ക് വീണ യുവാവിനെ കൈകളില്‍ പിടിച്ചാണ് അത്ഭുതകരമായി രക്ഷിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ചങ്ങരംകുളത്ത് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളില്‍ നിന്ന് വീണ യുവാവിനെ സഹോദരന്‍ രക്ഷിച്ചു. താഴെയ്ക്ക് വീണ യുവാവിനെ കൈകളില്‍ പിടിച്ചാണ് അത്ഭുതകരമായി രക്ഷിച്ചത്.

ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്. ടെറസ് വൃത്തിയാക്കുന്നതിനിടെ ഷഫീക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. താഴെ നിന്ന് സഹോദരന്‍ ഇതുകണ്ടതോടെ കൈയിലുണ്ടായിരുന്ന പൈപ്പ് വലിച്ചെറിഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. 

ഫഫീക്കിനെ കൈയിലെടുക്കുന്നതിനിടെ ഇരുവരും വീഴുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഏറെ നേരം നിലത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. വീട്ടിലെ സിസി ടിവിയില്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

'ഡാ അനൂപേ, ന്റെ അച്ഛന്റെ മണം'; ഓണക്കോടി കിട്ടാത്തയാള്‍ക്ക് ഉടുമുണ്ട് ഊരി നല്‍കിയ മണി; ഓര്‍മ പങ്കിട്ട് അനൂപ് ചന്ദ്രന്‍

പെട്രോള്‍- ഡീസല്‍ വില കൂട്ടിയത് 55 രൂപ, സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്‍

ഓയിലിയോ ഡ്രൈയോ? ഏതാണ് നിങ്ങളുടെ ചർമ്മം? കണ്ടെത്താം

'അമ്മ'; മാതാ അമൃതാനന്ദമയിയെ കണ്ട് ലെനയും ഭർത്താവും

SCROLL FOR NEXT