ഗുരുവായൂര്‍ ക്ഷേത്രം  ഫയല്‍
Kerala

ക്ഷേത്രം നടപ്പന്തലില്‍ വിഡിയോഗ്രഫിക്ക് നിയന്ത്രണം; ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം നടപടികള്‍ തുടങ്ങി

നാലു നടപ്പന്തലിലും വിഡിയോ ചിത്രീകരണത്തിന് ആരെയും അനുവദിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വിഡിയോ ചിത്രീകരണം വിലക്കിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം നടപടികള്‍ തുടങ്ങി. കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു.

നാലു നടപ്പന്തലിലും വിഡിയോ ചിത്രീകരണത്തിന് ആരെയും അനുവദിക്കില്ല. ദീപസ്തംഭത്തിന് മുന്നില്‍ നിന്നുള്ള വിഡിയോ ചിത്രീകരണവും അനുവദിക്കില്ല. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ചാല്‍ പൊലീസ് സഹായത്തോടെ നിയമ നടപടി സ്വീകരിക്കും.കേരള പൊലീസ് ആക്ട് 2011 സെക്ഷന്‍ 83 (1) പ്രകാരം ഗുരുവായൂര്‍ ക്ഷേത്രം പ്രത്യേക സുരക്ഷാ മേഖലയാണ്. പ്രസ്തുത സുരക്ഷാ മേഖലയില്‍ നിയമം ലംഘിച്ച് വിഡിയോ ചിത്രീകരിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാന്‍ ദേവസ്വം പൊലീസിന് കത്ത് നല്‍കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ നാലു നടപ്പന്തലിലും സ്ഥാപിക്കും. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ ആകും സ്ഥാപിക്കുക. കോടതി ഉത്തരവിന്റെ സാരാംശം അനൗണ്‍സ്‌മെന്റ് വഴി ഭക്തജനങ്ങളെ അറിയിക്കും. ഹൈക്കോടതി ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കാന്‍ ഭക്തജനങ്ങളുടെ പിന്തുണയും സഹകരണവും ദേവസ്വം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, വിജി രവീന്ദ്രന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കല്‍, മരാമത്ത് എക്‌സി.എന്‍ജിനീയര്‍ എംകെ അശോക് കുമാര്‍, സെക്യുരിറ്റി സൂപ്പര്‍വൈസര്‍ സുബ്രഹ്മണ്യന്‍ , ടെമ്പിള്‍സ്റ്റേഷന്‍ എസ് ഐ കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

SCROLL FOR NEXT