രേവന്ത് റെഡ്ഡി- പിണറായി വിജയന്‍ 
Kerala

'നാളെ തിരുവനന്തപുരത്തുണ്ട്'; തെലങ്കാന വികസനത്തില്‍ പിണറായിയെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് രേവന്ത് റെഡ്ഡി; 'നീ പോ മോനേ'

എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. എല്‍ഡിഎഫ് ഉയര്‍ത്തികാണിക്കുന്ന പല നേട്ടങ്ങളും കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്തുളളതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാളെ താന്‍ തിരുവനന്തപുരത്ത് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും അദ്ദേഹം ചൂണ്ടിക്കാട്ടി. നീ പോ മോനെ വിജയന്‍ വിളി അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. എല്‍ഡിഎഫ് ഉയര്‍ത്തികാണിക്കുന്ന പല നേട്ടങ്ങളും കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്തുളളതാണ്. പതിറ്റാണ്ടുകളായി വിവിധ സര്‍ക്കാരുകളുടെ കീഴില്‍ കേരളം കൈവരിച്ച ആരോഗ്യം, സാക്ഷരത, ടൂറിസം എന്നീ മേഖലകളിലെ നേട്ടങ്ങളെ താന്‍ എപ്പോഴും അംഗീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ജനങ്ങള്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നുണ്ട്. പത്തു വര്‍ഷം അധികാരം കൈയാളിയിട്ടും അതിനനുസരിച്ചൊരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനക്ഷേമവും അവസരങ്ങളും ഒരുപോലെ സന്തുലിതമാക്കുന്ന ഒരു ഭരണമാണ് അവര്‍ക്ക് ആവശ്യം. അവര്‍ അര്‍ഹിക്കുന്നത് കോണ്‍ഗ്രസ് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബുള്‍ഡോസര്‍ ഇരകാളായെന്ന് താങ്കള്‍ അധിക്ഷേപിച്ചവരെ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പെരുവഴിയിലാക്കിയിട്ടില്ല. അവര്‍ക്ക് രണ്ട് ബെഡ്‌റൂമുകള്‍ ഉള്ള ഫ്‌ലാറ്റുകളും വിപണി വിലയോ അതിലധികമോ ഉള്ള നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവച്ചാണ് രേവന്ത് റെഡ്ഡി കേരളത്തെയും കേരളീയരെയും അപഹസിക്കുന്നത്. ശമ്പളവും പെന്‍ഷനുകളും നിരന്തരം മുടക്കുന്ന ഒരു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയില്‍നിന്ന് കേരളത്തിന് ഒന്നും പഠിക്കാന്‍ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിര്‍വഹണത്തിന്റെ പാഠങ്ങള്‍ പഠിക്കാനുള്ളത്. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞിരുന്നു.

Revanth Reddy for Direct Debate with Pinarayi Vijayan on Telangana’s Development

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

സ്പീക്കര്‍ സാറേ... 'കെ മുരളീധരനും വി മുരളീധരനും' ഉണ്ടേ; 'വി ജോയി മാത്രമല്ല വിഎസ് ജോയിയുമുണ്ട്'... മാറിപ്പോകല്ലേ!

HLL Recruitment 2026: പ്രോക്യൂർമെന്റ് അസിസ്റ്റന്റ് തസ്തിക; കേരളത്തിലും അവസരം,അവസാന തീയതി ജൂൺ 3

സ്പീക്കറെ ഇന്നറിയാം, 'കോക്രോച്ച് ജനത പാർട്ടി' രാജ്യ സുരക്ഷയ്ക്ക് ഭീഷണി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കോക്രോച്ച് ജനത പാർട്ടി' രാജ്യ സുരക്ഷയ്ക്ക് ഭീഷണി; ഐബി റിപ്പോർട്ട്

SCROLL FOR NEXT