കലാശക്കൊട്ട് ഒഴിവാക്കി ചാണ്ടി ഉമ്മന്‍; കറുത്ത വസ്ത്രം ധരിച്ച് മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും

ഒന്‍പത് മണ്ഡലങ്ങളില്‍ സര്‍ക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചാവും പ്രചാരണത്തിനെത്തുകയെന്നും ചാണ്ടി ഉമ്മന്‍
Chandy Oommen
ചാണ്ടി ഉമ്മന്‍
Updated on
1 min read

കോട്ടയം: കലാശക്കൊട്ട് ഒഴിവാക്കി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. നാളെ ഒന്‍പത് ഇടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ഇറങ്ങുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചാവും പ്രചാരണത്തിനെത്തുകയെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Chandy Oommen
'കണ്ണൂരില്‍ സുധാകരന്‍ അയോഗ്യന്‍, ടിഒ മോഹനനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പ്'; ഹൈക്കമാന്‍ഡിന് എഴുതിയ കത്ത് വ്യാജം; പരാതിയുമായി സണ്ണി ജോസഫ്

ഫ്‌ളക്‌സും ബാനറും പോസ്റ്ററും ഒഴിവാക്കിയായിരുന്നു ഇത്തവണ പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്റെ പ്രചാരണം. ചുവരെഴുത്ത് മാത്രമാണ് ഉണ്ടായിരുന്നത്. പ്രചാരണത്തിനായി മാറ്റിവച്ച തുക വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ഉപയോഗിക്കാനാണ് തീരുമാനം. മണ്ഡല പര്യടനത്തിന്റെ ഭാഗമായി സൈക്കിളില്‍ യാത്ര ചെയ്തായിരുന്നു ചാണ്ടിയുടെ പ്രചാരണം. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയുമൊത്ത് ചാണ്ടി ഉമ്മന്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചിരുന്നു.

Summary

UDF Candidate Chandy Oommen Skips Grand Finale of Puthuppally Campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandy Oommen
Chandy's disregard for Oommen; Oommen Chandy's family does not attend the oath-taking ceremony
vd satheesan
Chandy Oommen
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com