മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍ 
Kerala

കേരളത്തില്‍ പ്രതിദിനം വില്‍ക്കുന്നത് 5.95 ലക്ഷം ലിറ്റര്‍ മദ്യം; രണ്ടു വര്‍ഷത്തെ വരുമാനം 35,000 കോടി 

24,539.72 കോടി രൂപയാണ് നികുതിയായി ബെവ്‌കോ ഖജനാവിലേക്കു നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷം മദ്യവില്‍പ്പനയിലൂടെ ലഭിച്ചത് 35,000 കോടി രൂപ. 2021 മെയ് മുതല്‍ ഇക്കഴിഞ്ഞ മെയ് വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 41.68 കോടി ലിറ്റര്‍ വിദേശമദ്യം വിറ്റെന്ന് വിവരാവകാശ രേഖയില്‍ അധികൃതര്‍ അറിയിച്ചു. ഇതേ കാലയളവില്‍ 16.67 കോടി ലിറ്റര്‍ ബിയറാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിദേശ മദ്യത്തിന്റെ വില്‍പ്പനയിലൂടെ 31,911.77 കോടി രൂപയും ബിയര്‍, വൈന്‍ എന്നിവയില്‍നിന്ന് 3,050.44 കോടിയുമാണ് ലഭിച്ചത്. 24,539.72 കോടി രൂപയാണ് നികുതിയായി ബെവ്‌കോ ഖജനാവിലേക്കു നല്‍കിയത്. 

സംസ്ഥാനത്ത് പ്രതിദിനം 5.95 ലക്ഷം ലിറ്റര്‍ വിദേശമദ്യം വില്‍ക്കുന്നുണ്ടെന്ന് സന്നദ്ധ സംഘടനയായ പ്രോപ്പര്‍ ചാനലിലെ എംകെ ഹരിദാസിനു വിവരാവകാശം വഴി ലഭിച്ച രേഖയില്‍ പറയുന്നു. ബിയര്‍, വൈന്‍ വിഭാഗത്തിലെ പ്രതിദിന വില്‍പ്പന 2.38 ലക്ഷം ലിറ്ററാണ്. 

കോവിഡിനെ തുടര്‍ന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2019-20 വര്‍ഷത്തില്‍ ബെവ്‌കോയ്ക്ക് 41.95 കോടി നഷ്ടം സംഭവിച്ചു. മറ്റു വര്‍ഷങ്ങളിലെല്ലാം ലാഭത്തിലാണ് ബെവ്‌കോയുടെ പ്രവര്‍ത്തനം. 2015-16ല്‍ 42.55 കോടി, 2016-17ല്‍ 85.46 കോടി, 2017-18ല്‍ 75 കോടി, 2018-19ല്‍ 113.13 കോടി എന്നിങ്ങനെയാണ് ബെവ്‌കോയുടെ ലാഭം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം