പ്രതീകാത്മക ചിത്രം 
Kerala

പിരിച്ചുവിടുമെന്ന് പറഞ്ഞിട്ടും 'മാറ്റമില്ല'; തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കോര്‍പ്പറേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോര്‍പ്പറേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്‌പെക്ടര്‍ കെ നാദിര്‍ഷയെയാണ് പിടികൂടിയത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. 

പനമുക്ക് സ്വദേശിയായ സന്ദീപില്‍ നിന്ന് കൈക്കൂലിയായി രണ്ടായിരം രൂപ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് വിജിലന്‍സിനെ വിവരം അറിയിച്ചു. ശേഷം, വിജിലന്‍സ് നിര്‍ദേശപ്രകാരം സന്ദീപ് പണവുമായെത്തി. പണം നല്‍കിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

പാലക്കയം കൈക്കൂലി കേസിന് പിന്നാലെ, സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും റവന്യു മന്ത്രി കെ രാജന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റമില്ലെന്നാണ് പുതിയ അറസ്റ്റ് വ്യക്തമാക്കുന്നത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക